KERALANEWS

‘മന്ത്രി ചെയ്തു എന്ന് കരുതി വലിയ സംഭവവും ആകുന്നില്ല. എങ്കിലും എന്നെ വേദനിപ്പിച്ചത് മറ്റൊന്നാണ്..’; ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭ്യര്‍ഥനയുമായി മന്ത്രി റോഷി അഗസ്റ്റിന്‍

കൊല്ലം: അപകടം പറ്റി വീണുകിടക്കുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ മറക്കരുതെന്ന് അഭ്യര്‍ഥിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടയില്‍ അപകടത്തില്‍ പെട്ട സൈക്കിള്‍ യാത്രികനെ ആശുപത്രിയിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ചെയ്ത കാര്യം പങ്കുവച്ചുകൊണ്ടാണ് മന്ത്രിയുടെ ഈ അഭ്യര്‍ഥന. ‘മന്ത്രി ചെയ്തു എന്ന് കരുതി വലിയ സംഭവവും ആകുന്നില്ല. എങ്കിലും എന്നെ വേദനിപ്പിച്ചത് മറ്റൊന്നാണ്… 20 മിനിറ്റോളം ആ വ്യക്തി ചോര വാര്‍ന്ന് റോഡില്‍ കിടന്നു. അപകടങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന ജനതയാണ് നമ്മുടേതെന്ന്’ അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഓര്‍മ്മപ്പെടുത്തുന്നു.

കൊല്ലം ബൈപാസിലെ കുരിയപ്പുഴ പാലത്തില്‍ സൈക്കിളിൽനിന്നു വീണ കുരിയപ്പുഴ തെക്കേചിറ സ്വദേശി തുളസീധരനെയാണ് മന്ത്രി നേരിട്ട് ഇടപെട്ട് ആശുപത്രിയിലെത്തിച്ചത്. കരുനാഗപ്പള്ളിയിലെ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു മന്ത്രി. കുരിയപ്പുഴയിൽ റോഡിൽ വീണുകിടന്ന തുളസീധരനെ കണ്ട മന്ത്രി, വാഹനത്തിൽനിന്നിറങ്ങി ആശുപത്രിയിലെത്തിക്കാൻ നിർദേശം നൽകുകയായിരുന്നു. മന്ത്രിക്ക് അകമ്പടി വന്ന കരുനാഗപ്പള്ളി എസ്ഐ ധന്യയുടെ നേതൃത്വത്തിലുള്ള പൊലീസ്, തുളസീധരനെ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചു. തുളസീധരന്റെ പരുക്ക് ഗുരുതരമല്ലെന്ന് പറഞ്ഞ മന്ത്രി, റോഡിൽ അപകടത്തിൽപെട്ടു കിടക്കുന്നവരെ രക്ഷിക്കാൻ മടികാണിക്കരുതെന്ന് ഓർമിപ്പിച്ചു. തുളസീധരനെ ആശുപത്രിയിലെത്തിക്കാൻ മറ്റു വാഹനങ്ങൾക്ക് കൈകാണിച്ചിട്ട് നിർത്തിയില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Froshyaugustineminister%2Fposts%2F1276156869499791&show_text=true&width=500

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close