
മന്ത്രിയുടെ പ്രസ്താവന മാന്യത ഇല്ലാത്തതാണെന്ന് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ; ജോലി ചെയ്യാതിരിക്കാനുള്ള അടവാണ് കോവിഡ് വാർത്തകൾക്ക് പിന്നിലെന്ന ആൻറണി രാജുവിൻറെ പ്രസ്താവന വിവാദമാകുന്നു
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി തൊഴിലാളികളുടെ ജോലി ചെയ്യാതിരിക്കാനുള്ള അടവാണ് കോവിഡ് വാർത്തകൾക്ക് പിന്നിലെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന മാന്യത ഇല്ലാത്തതാണെന്നും പ്രസ്താവന പിൻവലിക്കണമെന്നും ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എം.ജി.രാഹുൽ ആവശ്യപ്പെട്ടു.
പൊതു ജനങ്ങളുമായി ഇഴുകി ചേർന്ന് തൊഴിലെടുക്കുന്നവർക്ക് വൈറസ് രോഗ സാധ്യത വളരെ കൂടുതലാണ്. പൊതു ഗതാഗ രംഗം ഈ നിലയിൽ കുത്തിനിറച്ച് സർവ്വീസിന് തയ്യാറാകുമ്പോൾ അതിലെ തൊഴിലാളികൾക്കും യാത്രക്കാർക്കും രോഗ സാധ്യത കൂടുതലാവും. അതാണിവിടെ സംഭവിച്ചതെന്നിരിക്കെ ഗതാഗത മന്ത്രിയുടെ പ്രസ്താവന ശുദ്ധ വിവരക്കേടായേ കാണാനാകൂ എന്ന നിലപാടിലാണ് ട്രാൻ. എംപ്ലോയീസ് യൂണിയൻ.
ടി.പി. ആർ 40കഴിഞ്ഞിട്ടും നിയന്ത്രണങ്ങൾ സംബന്ധിച്ച് ഒരു ഉത്തരവും കെ.എസ്. ആർ.ടി.സി പുറപ്പെടുവിച്ചിട്ടില്ല. അടിയന്തിരമായി നിന്നുള്ള യാത്ര ഹ്രസ്വ- ദീർഘ ദൂര സർവ്വീസുകളിൽ പൂർണ്ണമായി നിർത്തലാക്കിക്കൊണ്ട് ഉത്തരവിറക്കാൻ സർക്കാർ നടപടി സ്വീകരിക്കണം.ഓഫീസുകളിലെയും ഗ്യാരേജുകളിലെയും സ്ട്രെങ്ങ്ത് 50 % ആയി.നൂറുകണക്കിന് തൊഴിലാളികൾ രോഗബാധയേറ്റ് ചികിത്സയിലാണ്. ഡിപ്പോകളെ ക്ലസ്റ്ററുകളാക്കാൻ അനുവദിക്കരുത് തുടങ്ങിയ ആവിശങ്ങളും യൂണിയൻ ഉന്നയിക്കുന്നുണ്ട്.
അതേസമയം, സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്നതിനാൽ ജീവനക്കാരുടെ പരിരക്ഷ സംബന്ധിച്ച് ആവശ്യങ്ങളുമായി എത്തിയിരിക്കുകയാണ് എംപ്ലോയീസ് സംഘ്. കോവിഡിന്റെ വ്യാപനം തടയുന്നതിന് നിരവധി നിയന്ത്രണങ്ങളും, മാർഗനിർദ്ദേശങ്ങളും കേന്ദ്ര -സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിച്ചിരിക്കുന്നു. എന്നാൽ കാര്യക്ഷമമായ മുൻകരുതലുകൾ സ്വീകരിക്കാത്ത പക്ഷം പൊതുഗതാഗതം വൈറസ് വ്യാപനത്തിന്റെ തീവ്രത കൂട്ടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും എംപ്ലോയീസ് സംഘ് ചൂണ്ടികാണിക്കുന്നു. ഇത് കെ എസ് ആർ ടി സി ജീവനക്കാരേയും, യാത്രക്കാരെയും വലിയ അപകടത്തിലേക്ക് തള്ളിവിടും. അതിനാൽ പൊതു ജനങ്ങളഉമായി അടുത്ത് ഇടപെടുന്ന ജീവനക്കാർക്ക് മുൻഗണന സംവിധാനം നൽകുംവിധം അടിയന്തിരമായ മുൻകരുതൽ സ്വീകരിക്കണമെന്ന ആവശ്യമാണ് എംപ്ലോയീസ് സംഘ് മുന്നോട്ട് വെക്കുന്നത്.
എംപ്ലോയീസ് സംഘ് മുന്നോട്ട് വെച്ച ആവശ്യങ്ങൾ
- ജീവനക്കാർക്കായി യൂണിറ്റ് തലത്തിൽ പ്രതിരോധ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കണം.
- അടിയന്തിരമായി ഡിപ്പോകൾ കേന്ദ്രീകരിച്ച് ജീവനക്കാരെ RTPLR ടെസ്റ്റിന് വിധേയമാക്കണം.
- മറ്റു വാക്സിൻ കേന്ദ്രങ്ങളിൽ, RTC ജീവനക്കാർക്ക് മുൻഗണന നൽകി ബുസ്റ്റർ വാക്സിൻ നൽകാൻ നടപടിയെടുക്കണം.
- ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർക്ക് മാസ്ക്കും, സാനിറ്റൈസറും വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണം.
- രോഗലക്ഷണങ്ങളുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം/ അവധി അനുവദിക്കണം.
- കണ്ടക്ടർ സീറ്റ് സിംഗിൾ സീറ്റ് ആക്കുന്നതിനുള്ള മുൻ ഉത്തരവ് പരിഗണിക്കണം
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..