INDIANEWS

അഫ്‌ഗാനിലെ ഇന്ത്യക്കാരെ സുരക്ഷിതിരാക്കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളും : വിദേശകാര്യ മന്ത്രാലയം

അഫ്ഗാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ സ്വദേശികളുടെ സുരക്ഷയും സംരക്ഷണവും സാധ്യമാക്കാനുള്ള എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കാബൂളിലെ സുരക്ഷാ സംവിധാനം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കൂടുതൽ മോശമായി എന്നു അഭിപ്രായപ്പെട്ട മന്ത്രാലയം വിമാന സർവീസ് പുനരാരംഭിക്കുന്നതിന് കാത്തിരിക്കുകയാണെന്നും പറഞ്ഞു. സ്വദേശത്തേക്ക് വരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരുമായി ബന്ധം പുലർത്തുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

നേരത്തെ കാബൂളിലെ വിമാനത്താവളത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 5 പേർ മരിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close