Uncategorized

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍

കൊട്ടാരക്ക : പ്രായപൂര്‍ത്തിയാകാത്ത പതിനഞ്ച്കാരിയെ മാനഹാനി വരുത്തിയ യുവാവ് പോലീസ് പിടിയിലായി. കൊട്ടാരക്കര അമ്പലപ്പുറം 110 കെ.വി സബ്ബ് സ്റ്റേഷന് സമീപം കോട്ടൂര്‍ വീട്ടില്‍ ജ്യോതിഷ് (22) ആണ് പോലീസ് പിടിയിലായത്.

സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട ഇയാള്‍ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി അനുനയത്തിലാക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാള്‍ പറഞ്ഞതനുസരിച്ച് പെണ്‍കുട്ടി അമ്മാമ്മയുടെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി വഴിയില്‍ ബൈക്കുമായി കാത്ത് നിന്ന ഇയാള്‍ക്കൊപ്പം പോവുകയായിരുന്നു. പെണ്‍കുട്ടിയെ ഇയാള്‍ തനിച്ച് താമസിക്കുന്ന കൊട്ടാരക്കര അമ്പലപ്പുറം സബ്ബ് സ്റ്റേഷന് സമീപമുളള വീട്ടില്‍ എത്തിച്ച് ലൈംഗീക അതിക്രമം നടത്തുകയായിരുന്നു.

പെണ്‍കുട്ടിയെ കാണനില്ലായെന്ന മാതാപിതാക്കളുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ പുലര്‍ച്ചേ മൂന്ന് മണിക്ക് ഇയാള്‍ക്കൊപ്പം പെണ്‍കുട്ടിയെ കൊട്ടാരക്കരയിലെ വീട്ടില്‍ നിന്നും പോലീസ് സംഘം കണ്ടെത്തുകയായിരുന്നു. വൈദ്യപരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗീക അതിക്രമത്തിന് വിധേയ ആയതായി തെളിഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പെണ്‍കുട്ടിയെ തട്ടി കൊണ്ടു പോയതിനും പോക്സോ നിയമ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു,

കണ്ണനല്ലൂര്‍ ഇന്‍സ്പെക്ടര്‍ വിപിന്‍കുമാര്‍ യൂ.പി യുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ സജീവ്, എ.എസ്സ്.ഐ മാരായ ബിജൂ.കെ, സതീശന്‍, എസ്.സി.പി.ഓ മാരായ ജീസാ ജയിംസ്, മനു സി.പി.ഒ മാരായ അരുണ്‍, ഷെമീര്‍ഖാന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close