KERALANEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട് പോയി പീഡനം; യുവാവും സഹായിയും പിടിയിൽ

കൊല്ലം . പതിനേഴ്കാരിയായ പെൺകുട്ടിയെ തട്ടി കൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിച്ച യുവാവും സഹായിയും പോലീസ് പിടിയിലായി. സാമൂഹ്യമാധ്യമത്തിലൂടെ പെൺകുട്ടിയോട് അടുത്ത തിരുവനന്തപുരം ബാലരാമപുരം സ്വദേശിയായ യുവാവ് സ്നേഹം നടിച്ച് പെൺകുട്ടിയെ കടത്തി കൊണ്ട് പോവുകയായിരുന്നു.

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര ബാലരാമപുരം അവണാംകുഴി അനീഷ് ഭവനിൽ കണ്ണൻ എന്നു വിളിക്കുന്ന അനീഷ് (21), ഇയാളുടെ സഹായി കാഞ്ഞിരംകുളം ആറാം വാർഡ് തെൻപൊന്നൻകാല പുത്തൻ വീട്ടിൽ വിഷ്ണു (21) എന്നിവരാണ് പോലീസ് പിടിയിലായത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ സ്ക്കൂളിലേക്ക് പോയ പെൺകുട്ടിയെ ഇയാൾ തിരുവനന്തപുരത്തേക്ക് കൂട്ടി കൊണ്ട് പോവുകയായിരുന്നു. തുടർന്ന് ഇരുവരും തിരുവനന്തപുരത്തും പരിസരങ്ങളിലും ചുറ്റി സഞ്ചരിച്ച് അർദ്ധരാത്രി സുഹൃത്തായ വിഷ്ണുവിൻറെ വീട്ടിൽ എത്തി. ഇവർ വിഷ്ണുവിൻറെ സഹായത്തോടെ അയാളുടെ വീട്ടുകാരെ അറിയിക്കാതെ രണ്ടാം നിലയിലെ മുറിയിൽ പ്രവേശിച്ചു. ഇവിടെ വച്ച് പെൺകുട്ടിയെ പ്രതി ലൈംഗീകമായി ഉപദ്രവിച്ചു.

സ്കൂൾ സമയം കഴിഞ്ഞിട്ടും പെൺകുട്ടി തിരികെ എത്താതിരുന്നതിനെ തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകി. പെൺകുട്ടി കാഞ്ഞിരംകുളത്ത് ഉളളതായി പൊലീസിന് ലഭിച്ച വിവരത്തിൻറെ അടിസ്ഥാനത്തിൽ പോലീസ് പെൺകുട്ടിയേയും യുവാവിനേയും കൂട്ടി കൊണ്ട് വരുകയായിരുന്നു.

വൈദ്യപരിശോധനയിൽ പെൺകുട്ടി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടതായി അറിവായതിനെ തുടർന്ന് യുവാവിനേയും പെൺകുട്ടിയെ പീഡിപ്പിക്കാൻ സൗകര്യം ഒരുക്കി നൽകിയ സുഹൃത്തിനേയും അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം അസിസ്റ്റൻറ് കമ്മീഷണർ ജി.ഡി. വിജയകുമാറിൻറെ നേതൃത്വത്തിൽ അഞ്ചാലുമ്മൂട് ഇൻസ്പെക്ടർ സി. ദേവരാജൻ, സബ്ബ് ഇൻസ്പെക്ടർമാരായ ശ്യാം.ബി, ഷബ്ന, ലഗേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പെൺകുട്ടിയെ കണ്ടെത്തി പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻറ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close