KERALANEWSTop News

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീം കോടതിയില്‍; വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യം

ന്യൂഡൽഹി: ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം. വിധിക്കെതിരെ കേരളം സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. ന്യൂനപക്ഷ സ്‌കോളർഷിപ്പുകളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേയാണ് സർക്കാർ രംഗത്ത് വന്നിരിക്കുന്നത്. ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ് നൽകുമ്പോൾ അർഹരല്ലാത്തവർക്കും ആനുകൂല്യം ലഭിക്കുമെന്നാണ് കേരളത്തിന്റെ ഹർജിയിൽ പറയുന്നത്.

സച്ചാർ, പാലോളി കമ്മിറ്റികൾ മുസ്ലിം സമുദായത്തിലെ പിന്നാക്കാവസ്ഥ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെ തുടർന്നാണ് മുസ്ലിങ്ങൾക്ക് കൂടുതൽ സ്‌കോളർഷിപ്പ് സർക്കാർ അനുവദിച്ചത്. അതേസമയം തന്നെ ക്രിസ്ത്യൻ സമുദായത്തിലെ പിന്നാക്കാവസ്ഥ വ്യക്തമാക്കുന്ന ആധികാരിക രേഖകൾ സർക്കാരിന്റെ കൈവശം ഇല്ല. ജസ്റ്റിസ് ജെ. ബി. കോശിയുടെ അധ്യക്ഷതയിൽ ക്രിസ്ത്യൻ സമുദായത്തിലെ പിന്നോക്കാവസ്ഥ പഠിക്കുന്നതിനും വിലയിരുത്തുന്നതിനും ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. സമിതി കണ്ടെത്തുന്ന റിപ്പോർട്ട് അനുസരിച്ച് സ്‌കോളർഷിപ്പ് നൽകാൻ സർക്കാർ തയ്യാറാണെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ സർക്കാർ വ്യക്തമാക്കുന്നു.

എന്നാൽ ഈ റിപ്പോർട്ട് വരുന്നതിനു മുമ്പ് ജനസംഖ്യാനുപാതികമായി സ്‌കോളർഷിപ്പ് നൽകിയാൽ അർഹരല്ലാത്തവർക്കും ഇത് ലഭിക്കുമെന്നാണ് ഹർജിയിൽ കേരളം ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ തന്നെ വിധി സ്റ്റേ ചെയ്യണമെന്ന് കേരളം അവശയപ്പെടുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close