INDIANEWS

മീരാഭായ് ചാനുവിൻറെ വിജയത്തിൽ സിപിഐക്കും അഭിമാനം; സഖാവ് കീർത്തി സിംഗിൻറെ മകൾക്ക് സ്വീകരണം നൽകി മണിപ്പൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടി

ഒളിമ്പിക്‌സ്‌ വേദിയിൽ ഇന്ത്യയുടെ അഭിമാനമായ മീരാഭായ്‌ ചാനുവിന് സ്വീകരണം നൽകി മണിപ്പൂരിലെ കമ്മ്യൂണിസ്റ്റ് പാർട്ടി. ചാനുവിന്റെ പിതാവായ കീർത്തി സിങ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനാണ്. അഭിമാനനേട്ടത്തിൽ ആശംസകൾ അറിയിച്ച് ദേശീയ ജനറൽ സെക്രട്ടറി ഡി രാജ കീർത്തി സിങ്ങിന് കത്തയച്ചു.

വനിതകളുടെ ഭാരോദ്വഹനത്തിൽ 49 കിലോ വിഭാഗത്തിലാണ്‌ വെള്ളി മെഡൽ നേട്ടം. ടോക്യോയിൽ ഇന്ത്യയുടെ ആദ്യ മെഡലാണ്‌ ചാനു നേടിയത്. ഭാരോദ്വഹനത്തിൽ ഒളിംപിക് മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് മീരാഭായ് ചാനു. ദരിദ്ര കുടുംബത്തിൽ നിന്നെത്തിയ ചാനു നേടിയ വിജയം എല്ലാവർക്കും ഒരു പ്രചോദനമാണെന്നും ഉയരങ്ങൾ കീഴടക്കാൻ സാമ്പത്തികം ഒരു പ്രശ്നമല്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close