KERALANEWS

ചന്ദ്രികയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ നീക്കി; രേഖകള്‍ കൈമാറിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ഇ . ഡിക്കു മുന്നിൽ ഹാജരായി പി.കെ കുഞ്ഞാലികുട്ടി. ഇൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ട രേഖകളെല്ലാം കൈമാറിയെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് പി. കെ കുനാലികുട്ടി ഇ.ഡിക്കു മുന്നിൽ ഹാജരായത്. ഇൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത് ചന്ദ്രികയുമായി ബന്ധകപ്പെട്ട തെറ്റിദ്ധാരണകൾ നീക്കാനായി എന്നും ഇ.ഡിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ അവസരം ലഭിച്ചെന്നും കുഞ്ഞാലികുട്ടി വ്യക്തമാക്കി.

സെപ്റ്റംബർ രണ്ടിന് ഇ.ഡി വിളിപ്പിച്ചപ്പോൾ കുഞ്ഞാലിക്കുട്ടി ഹാജരായിരുന്നില്ല. അന്ന് ഇമെയിൽ അയച്ച് അസൗകര്യം അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ 11 മണിക്ക് എത്താൻ ഇ.ഡി നിർദേശിച്ചിരുന്നു. എന്നാൽ രാവിലെ 11ന് വ്യക്തിപരമായ അസൗകര്യങ്ങൾ മൂലം കുഞ്ഞാലിക്കുട്ടിക്ക് എത്താൻ സാധിച്ചിരുന്നില്ല. പകരം ഉച്ചക്ക് ശേഷം എത്താമെന്ന് കുഞ്ഞാലിക്കുട്ടി ഇ.ഡി.യെ അറിയിച്ചിരുന്നു. ഇക്കാര്യം ഇ.ഡി സമ്മതിക്കുകയും ചെയ്തു. ഇന്ന് വൈകിട്ട് നാല് മണിക്കാണ് കുഞ്ഞാലികുട്ടി ഇ.ഡി.ക്ക് മുന്നിൽ ഹാജരായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close