NEWSWORLD

സൗദി അറേബ്യയില്‍ കാണാതായ 11 വയസുകാരിയെ കണ്ടെത്തി; പെണ്‍കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്ന് അറിയിച്ച് റിയാദ് പൊലീസ്

റിയാദ്: കഴിഞ്ഞ ദിവസം സൗദി അറേബ്യയില്‍ കാണാതായിരുന്ന ബാലികയെ കണ്ടെത്തി. ചപ്പുചറവുകള്‍ ചവറ്റുകുട്ടയില്‍ നിക്ഷേപിക്കാനായി താമസ സ്ഥലത്തുനിന്ന് പുറത്തിറങ്ങിയ പെണ്‍കുട്ടി പിന്നീട് തിരികെ വന്നിരുന്നില്ല. 11 വയസുകാരിയായ നൌഫ് അല്‍ ഖഹ്‍താനി എന്ന പെൺ കുട്ടിയെ ആണ് കാണാതായത്.

കുട്ടിയെ കാണാതിയതിൽ തുടർന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ക്യാമ്പയിനുകളും ആരംഭിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതായും പെണ്‍കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്നും റിയാദ് പൊലീസ് വക്താവ് അറിയിച്ചത്. തിങ്കളാഴ്‍ച രാവിലെയാണ് റിയാദിലെ അല്‍ മുസ പ്രദേശത്ത് നിന്ന് പെണ്‍കുട്ടിയെ കാണാതായെന്ന പരാതി പൊലീസിന് ലഭിച്ചത്. സംഭവത്തെക്കുറിച്ചുള്ള മറ്റ് വിശദ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ദക്ഷിണ അസീറിലെ അല്‍ – ഹറജ ഗ്രാമത്തില്‍ നിന്ന് പിതാവിന്റെ മെഡിക്കല്‍ പരിശോധനകള്‍ക്കായാണ് പെണ്‍കുട്ടിയും കുടുംബവും റിയാദിലെത്തിയത്. അവിടെ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് തിങ്കളാഴ്‍ച രാവിലെ പുറത്തിറങ്ങിയ പെണ്‍കുട്ടി തിരികെ വന്നില്ലെന്ന് ഒരു ബന്ധുവും പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close