INDIANEWS

കാണാതായ കോളജ് വിദ്യാര്‍ഥിനി വനത്തിനുള്ളില്‍ മരിച്ചനിലയില്‍; ബലാത്സംഗം ചെയ്തതായി സംശയം

ജയ്പൂര്‍: രാജസ്ഥാനില്‍ കോളജ് വിദ്യാര്‍ഥിനി വനത്തിനുള്ളിൽ മരിച്ചനിലയില്‍. മൃതശരീരത്തിൽ പരിക്കേറ്റ പാടുകൾ കാണപ്പെട്ടു അതുകൊണ്ടുതന്നെ വിദ്യാർത്ഥിനി ബലാത്സംഗത്തിന് ഇരയായിട്ടുള്ളതായി പോലീസ് സംശയിക്കുന്നു. പുഷ്‌കറിലാണ് സംഭവം.

കഴിഞ്ഞ വ്യാഴാഴ്ച പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ വനത്തിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ട്. ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷമാണ് കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് മുന്‍പ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതായും സംശയിക്കുന്നതായി പോലീസ് പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂ. ഇതിനെ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നതായും പ്രതികളെ ഉടനടി പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close