Breaking NewsKERALANEWS

വനിതാ ഹോസ്റ്റലിൽ നിന്നും ചാടിപ്പോയത് മൂന്ന് പെൺകുട്ടികൾ; ഒരു മണിക്കൂറിനുള്ളിൽ പിടികൂടി പൊലീസ്

കണ്ണൂർ: വനിതാ ഹോസ്റ്റലിൽ നിന്നും ചാടിപ്പോയ മൂന്ന് പെൺകുട്ടികളെ പൊലിസ് ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി. ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള മട്ടന്നൂരിലെ വനിതാ ഹോസ്റ്റലിൽ നിന്നാണ് പെൺകുട്ടികൾ പോയത്. മട്ടന്നൂർ സി. ഐ എം. കൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് ഇവരെ കണ്ടെത്തിയത്. ഹോസ്റ്റലിൽ പാർപ്പിച്ചിരുന്ന 17,19 വയസുള്ള പെൺകുട്ടികളെയാണ് കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ ഹോസ്റ്റലിൽ നിന്നും കാണാതായത്. ഉടൻ പൊലിസിനെ വിവരമറിയിച്ചതിനെ തുടർന്ന് അന്വേഷണമാരംഭിക്കുകയായിരുന്നു.

ഉരുവച്ചാലിൽ നിന്നും മൂന്ന് പെൺകുട്ടികൾ ബസിൽ കയറി പോകുന്നതായി വിവരം ലഭിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതു തെറ്റായ വിവരമാണെന്ന് പിന്നീട് മനസിലാവുകയായിരുന്നു. ഇതുതെറ്റായ വിവരമാണെന്ന് മനസിലാക്കിയ പൊലിസ് തെരച്ചിൽ ഊർജ്ജിതമാക്കിയ പൊലിസ് ഹോസ്റ്റലിന് സമീപത്തെ ബസ് വെയിറ്റിങ് ഷെൽട്ടറിന് പുറകിൽ പെൺകുട്ടികളെ ഒളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഹോസ്റ്റലിലെ രീതികളോട് പൊരുത്തപ്പെടാൻ കഴിയാത്തതിനാൽ വീട്ടിലേക്ക് പോകാനാണ്ഇറങ്ങിയതെന്നാണ് ഇവർ പൊലിസിനോട് പറഞ്ഞത്. ഹോസ്റ്റലിലെ ചുറ്റുമതിൽ ചാടിക്കടന്നാണ് പെൺകുട്ടികൾ റോഡിലിറങ്ങിയതെന്നു പൊലിസ് അറിയിച്ചു. പെൺകുട്ടികളിൽ ഒരാൾ അതുവഴി പോകുന്ന ബൈക്ക് യാത്രികനിൽ നിന്നും ഫോൺവാങ്ങി സ്വന്തം വീട്ടിലേക്ക് വിളിച്ചു വിവരം പറഞ്ഞതായി പൊലിസ് പറഞ്ഞു.

വിവിധ കേസുകളിൽ ഉൾപ്പെടുന്ന പെൺകുട്ടികളെ പാർപ്പിക്കുന്ന ഹോസ്റ്റലാണിത്. ഹോസ്റ്റലിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടികളെ പൊലിസ് ചോദ്യം ചെയ്തതിനു ശേഷം വിട്ടയച്ചു.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close