KERALANEWS

കോവിഡ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി : കോവിഡ് പ്രോട്ടോകോൾ നടപ്പാക്കാൻ നിയോഗിക്കപ്പെട്ട സെക്ടറൽ മജിസ്ട്രേറ്റിനോടും ഒപ്പമുണ്ടായിരുന്ന വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥയോടും മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴക്കടുത്താണ് സംഭവം. മാസ്‌ക് ധരിക്കാത്തതിന് പിടിച്ച ആളുകളുടെ വിവരങ്ങൾ രേഖപ്പെടുത്തുകയായിരുന്നു ഇവർ.

മേക്കടമ്പ് സ്വദേശികളായ സന്തോഷ് കുമാർ, എൽദോ എന്നിവരാണ് അറസ്റ്റിലായത്. സന്തോഷ് കുമാർ സർക്കാർ ജോലിയിൽ നിന്ന് വിരമിച്ചയാളാണ്. മൂവാറ്റുപുഴ എസ്ഐ വി.കെ. ശശികുമാറിന്റെ നേതൃത്വത്തിലാണ് സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. കോവിഡ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് എല്ലാ സംരക്ഷണവും നൽകുമെന്നും ജോലി തടസപ്പെടുത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close