Breaking NewsNEWSTrendingWORLD

വിവാഹിതരായ പുരുഷന്മാരുടെ കാമുകിമാരെ കൗൺസിലിം​ഗ് ചെയ്യും; വേണ്ടിവന്നാൽ കൈകാര്യവും ചെയ്യും; ഏറെ വ്യത്യസ്തമായ ജോലി ചെയ്യുന്ന മിസ്ട്രസ് കില്ലർമാരുടെ കഥ

ആധുനിക കാലത്ത് കുടുംബ ജീവിതങ്ങളിൽ വില്ലനാകുന്നത് അവിഹിത ബന്ധങ്ങളാണ്. വിവാഹിരായ പുരുഷന്മാർ തങ്ങളുടെ ഭാര്യമാർ അറിയാതെ ഒന്നോ അതിലധികമോ സ്ത്രീകളുമായി ലൈം​ഗിക ബന്ധം പുലർത്തുന്നത് പുറത്തറിയുന്നതോടെ വിവാഹ ജീവിതത്തിന് അന്ത്യമാകുന്നു. എന്നാൽ, അവിഹിത ബന്ധത്തിന്റെ പേരിൽ അങ്ങനെയങ്ങ് കുടുംബ ബന്ധം തകരാൻ ചൈനക്കാർ അനുവദിക്കാറില്ല.

വിവാഹിതരായ പുരുഷന്മാരുമായി ബന്ധം സ്ഥാപിക്കുന്ന സ്ത്രീകളെ അതിൽ നിന്ന് പിന്തിരിപ്പിക്കുക എന്നത് ചൈനയിൽ തൊഴിലായി സ്വീകരിച്ചിട്ടുള്ള നിരവധി പേരുണ്ട്. ഇക്കൂട്ടർ “മിസ്ട്രസ് പെർസ്വാഡിങ് ടീച്ചർ” എന്നാണ് അറിയപ്പെടുന്നത്. ചൈനയിൽ നിരവധി പേർക്ക് ഇത് ഒരു തൊഴിലാണ്. ഇനി മേൽപ്പറഞ്ഞ തൊഴിൽ കൂടാതെ “മിസ്ട്രസ് കില്ലർ” എന്ന് പറഞ്ഞ മറ്റൊരു ജോലിയുമുണ്ട്. ഇത് ഒരു തരം ഡിറ്റക്റ്റീവ് പണിയാണ്. ഭർത്താക്കന്മാരുടെ അവിഹിത ബന്ധങ്ങൾ കണ്ടെത്താനും, അത് പൊളിച്ചുകൊടുക്കാനും ഭാര്യമാരെ സഹായിക്കുന്നവരാണ് ഈ ഡിറ്റക്റ്റീവുകൾ. എന്നാൽ മിസ്ട്രസ് പെർസ്വാഡിങ് ടീച്ചർമാർ അവിഹിത ബന്ധങ്ങൾ അവസാനിപ്പിക്കാൻ കാമുകിമാരെ കൗൺസിലിംഗ് ചെയ്യുകയും, ഭർത്താക്കന്മാരെ കുടുംബങ്ങളുമായി ചേർത്ത് വയ്ക്കുകയും ചെയ്യുന്നു. നയതന്ത്ര രീതികളാണ് അവരുടെ ആശ്രയം.

വാങ് ഷെൻക്സി എന്ന യുവതിയും മിസ്ട്രസ് പെർസ്വാഡിങ് ടീച്ചറാണ്. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ലുവോയാങ്ങിലാണ് അവരുടെ താമസം.ഒരു വർഷത്തിനുള്ളിൽ ഇതുപോലെ 800 -ലധികം സ്ത്രീകളെ പിന്തിരിപ്പിക്കാൻ കഴിഞ്ഞുവെന്ന് ഷെൻക്സി അവകാശപ്പെടുന്നു.

ഇത്തരമൊരു ജോലി തിരഞ്ഞെടുക്കാൻ ഷെൻസിയ്ക്ക് വ്യക്തമായ ഒരു കാരണമുണ്ട്. അവളുടെ അച്ഛന് ഒരു വിവാഹേതര ബന്ധം ഉണ്ടായിരുന്നു. പിന്നീടുള്ള ജീവിതത്തിൽ, വിവാഹശേഷം, സ്വന്തം ഭർത്താവിന്റെ വിശ്വാസവഞ്ചനയും അവൾക്ക് നേരിടേണ്ടിവന്നു. സ്വന്തം മാതാപിതാക്കളെ പ്രീതിപ്പെടുത്താൻ മാത്രമായിരുന്നു അയാൾ അവളെ വിവാഹം ചെയ്തത്. അയാൾക്ക് ഒരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. ഷെൻസിയുമായുള്ള വിവാഹ ശേഷവും അയാൾ മുൻകാമുകിയുമായി ബന്ധം തുടർന്നു. അവൾ വിവാഹമോചനത്തിന് അപേക്ഷ നൽകി. അങ്ങനെയാണ് അവൾ ഈ ജോലി ഏറ്റെടുക്കാൻ തീരുമാനിക്കുന്നതും.

മിസ്ട്രസ് കില്ലർ കാമുകിമാരെ ബന്ധങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ ഏത് മാർഗ്ഗവും സ്വീകരിക്കും, ചിലപ്പോൾ ആളുകളുടെ മുന്നിലിട്ട് അടിക്കുകയും, അപമാനിക്കുകയും ചെയ്യും. എന്നാൽ ടീച്ചർമാർ കൂടുതൽ സമാധാനപരമായ മാർഗ്ഗങ്ങൾ സ്വീകരിച്ച് ഈ സ്ത്രീകളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നവരാണ്. പണം മാത്രമല്ല കാര്യം. ആളുകളെ സ്വന്തം കുടുംബങ്ങളിലേക്ക് മടങ്ങാൻ സഹായിക്കുമ്പോൾ ഉണ്ടാകുന്ന ആത്മസംതൃപ്തിയും പ്രധാനമാണ് എന്ന് ഷെൻ‌സി പറയുന്നു.

ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ സംസ്കാരങ്ങളിലും വിവാഹേതര ബന്ധങ്ങൾ തെറ്റായി കാണാറുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തൊഴിലുകളുള്ള ലോകത്തിലെ ഏക രാജ്യമാണ് ചൈന.

കെഎസ്ആർടിസി തൊഴിലാളികൾ നേരിടുന്നത് കേട്ടുകേൾവി പോലുമില്ലാത്ത ദുരിതം

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ തൊഴിലാളികൾ നേരിടുന്നത് കേരളത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത ദുരിതം. ഡീസൽ പ്രതിസന്ധിയുടെ പേരിൽ തൊഴിലാളികളെ ക്രൂരമായി പീഡിപ്പിക്കുന്ന സമീപനമാണ് മാനേജ്മെന്റും പിണറായി വിജയൻ സർക്കാരും കൈക്കൊള്ളുന്നത്. ഡീസൽ പ്രതിസന്ധിയുടെ പേരിൽ ട്രിപ്പുകൾ വെട്ടിക്കുറയ്ക്കുമ്പോഴും ജീവനക്കാർ എല്ലാവരും അതത് ഡിപ്പോകളിൽ‌ രാവിലെ മുതൽ വൈകിട്ട് വരെ ഉണ്ടാകണം. സർവീസ് നടത്തിയാൽ മാത്രമാകും ഡ്യൂട്ടി എഴുതുക.

മാസം 16 ഡ്യൂട്ടി തികയാത്ത ജീവനക്കാർക്ക് ശമ്പളം നൽകില്ലെന്ന ഉത്തരവും നിലവിലുണ്ട്. ഫലത്തിൽ ഒരുമാസം തുടർച്ചയായി യൂണിഫോമുമിട്ട് ഡിപ്പോകളിൽ കാവലിരുന്നാലും ഡ്യൂട്ടിയും ശമ്പളവും കിട്ടാത്ത സാഹചര്യത്തിലേക്കാണ് കെഎസ്ആർടിസി തൊഴിലാളികളെ സർക്കാരും മാനേജ്മെന്റും തള്ളിവിടുന്നത്.

ഡീസൽ ക്ഷാമത്തിന്റെ പേരിലാണ് സർവീസുകൾ വെട്ടിക്കുറയ്ക്കുന്നത്. ഇന്ന് 50 ശതമാനം സർവീസുകളും നാളെ 25 ശതമാനം സർവീസുകളും നടത്തുമ്പോൾ ഞായറാഴ്ച്ച പൂർണമായും സർവീസുകൾ നിർത്തിവെക്കും. തിങ്കളാഴ്ച്ച മുതലുള്ള സർവീസിനും വിചിത്രമായ നിർദ്ദേശമാണ് മാനേജ്മെന്റ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഒരു കിലോമീറ്റർ ഓടുമ്പോൾ 35 രൂപക്ക് മുകളിൽ വരുമാനം ലഭിക്കുന്ന എല്ലാ ട്രിപ്പുകളും ഓപ്പറേറ്റ് ചെയ്യുന്നതിനായി കളക്ഷനിൽ നിന്നും ഡീസൽ അടിച്ച് സർവീസ് നടത്താമെന്നാണ് സിഎംഡിയുടെ നിർദ്ദേശം.

ട്രിപ്പിന് 35 രൂപ എങ്കിലും ഇ.പി. കെ.എം. (ഒരു കിലോമീറ്ററിൽ നിന്നും ലഭിക്കുന്ന വരുമാനം) ലഭിക്കാത്ത ട്രിപ്പ് ഇത്തരത്തിൽ കളക്ഷനിൽ നിന്നും ഡീസൽ അടിച്ച് ഓപ്പറേറ്റ് ചെയ്താൽ യൂണിറ്റധികാരി വ്യക്തിപരമായി ഉത്തരവാദി ആയിരിക്കുന്നതാണെന്നും സിഎംഡി മുന്നറിയിപ്പ് നൽകുന്നു. ഫലത്തിൽ കിലോമീറ്ററിന് 35 രൂപ ഉറപ്പില്ലാത്ത ഒരു സർവീസും ഓപ്പറേറ്റ് ചെയ്യാൻ യൂണിറ്റ് അധികാരികൾ തയ്യാറാകില്ല. പ്രതികൂല കാലാവസ്ഥ ഉൾപ്പെടെയുള്ള ഏതെങ്കിലും കാരണത്താൽ ഇത്രയും വരുമാനം ലഭിക്കാതെ വന്നാൽ യൂണിറ്റ് മേധാവി സമാധാനം പറയേണ്ടി വരും. കഴിഞ്ഞ രണ്ട് മാസമായി ശമ്പളം മുടങ്ങി കിടക്കുന്ന ഒരു ഉദ്യോ​ഗസ്ഥനും ഇത്തരം ഒരു റിസ്ക് എടുക്കാൻ തയ്യാറാകുകയുമില്ല.

അടുത്ത മാസം ശമ്പളം നൽകേണ്ടവരുടെ എണ്ണം 26,000 ൽ നിന്നും 20,000 ആക്കി കുറയ്ക്കുമെന്ന് ഒരാഴ്ചമുമ്പ് ഒരു യോഗത്തിൽ സിഎംഡി പ്രഖ്യാപിച്ചത് നടപ്പിലാക്കുകയാണ് എന്നാണ് തൊഴിലാളി സംഘടനകൾ ആരോപിക്കുന്നത്. ഷെഡ്യൂളുകൾ ക്യാൻസൽ ആവുമ്പോൾ 16 ഡ്യൂട്ടി തികയാത്തതിനാൽ തൽക്കാലം ശമ്പളം നൽകേണ്ടി വരില്ല. അടുത്ത മാസത്തെ ശമ്പള വിതരണത്തിൽ നിന്നും കുറച്ചധികം തൊഴിലാളികളെ മാറ്റി നിർത്താനാകുമെന്നും യൂണിയനുകൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കഴിഞ്ഞ കാലങ്ങളിൽ എംപാനൽ ജീവനക്കാർ നേരിട്ട അതേ അവസ്ഥയാണ് തങ്ങളും നേരിടുന്നതെന്ന് കെഎസ്ആർടിസി തൊഴിലാളികൾ പറയുന്നു. രാവിലെ തന്നെ യൂണിഫോമും ധരിച്ച് ഡിപ്പോകളിൽ കാവലിരിക്കണം. ഭാ​ഗ്യമുണ്ടെങ്കിൽ ട്രിപ്പ് കിട്ടും. ട്രിപ്പ് കിട്ടിയാൽ മാത്രം ഡ്യൂട്ടി എഴുതും. മാസം 16 ഡ്യൂട്ടി കിട്ടിയാൽ മാത്രം ശമ്പളം ലഭിക്കും. ചുരുക്കത്തിൽ ഒരു ഉറപ്പുമില്ലാതെ എല്ലാ ദിവസവും ഡിപ്പോകൾക്ക് മുന്നിൽ യൂണിഫോമും ധരിച്ച് കാവലിരിക്കേണ്ട അവസ്ഥ.

ചരിത്രത്തിൽ ഇന്നുവരെ കെഎസ്ആർടിസി ഇത്തരം ഒരു പ്രതിസന്ധി നേരിട്ടിട്ടില്ല. 8391 ജീവനക്കാർക്ക് രണ്ട് മാസത്തെ ശമ്പളമാണ് ലഭിക്കാനുള്ളത്. 9200 ഡ്രൈവർമാർക്കും 8600 കണ്ടക്ടർമാർക്കും 269 ലാസ്റ്റ് ​ഗ്രേഡ് ജീവനക്കാർക്കും മാത്രമാണ് ജൂലൈ മാസം അവസാനമായപ്പോഴെങ്കിലും ജൂൺ മാസത്തെ ശമ്പളം ലഭിച്ചത്. ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ളവർക്ക് ജൂൺ മാസത്തെ ശമ്പളം എന്ന് നൽകുമെന്ന് കൃത്യമായി പറയാൻ പോലും കെഎസ്ആർടിസി അധികൃതർക്ക് കഴിയുന്നില്ല.

കേരളത്തിൽ മുൻകാലങ്ങളിൽ മാസത്തിലെ അവസാന പ്രവർത്തി ദിനത്തിൽ ശമ്പളം നൽകുന്ന സ്ഥാപനമായിരുന്നു കെഎസ്ആർടിസി. സർക്കാർ ജീവനക്കാർക്ക് പോലും തൊട്ടടുത്ത മാസം ഒന്നാം തീയതി മുതൽ അഞ്ചാം തീയതിവരെയാണ് ശമ്പളം നൽകിയിരുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കെഎസ്ആർടിസിയിൽ പിന്നീട് ശമ്പള വിതരണത്തിന്റെ തീയതി നീണ്ടുപോയിരുന്നു. എന്നാൽ ഒരിക്കൽ പോലും രണ്ട് മാസത്തെ ശമ്പളം കുടിശികയാകുന്ന സാഹചര്യം സർക്കാരോ മാനേജ്മെന്റോ സൃഷ്ടിച്ചിരുന്നില്ല.

കെഎസ്ആർടിസിയിൽ ഏറ്റവും മോശം കാലഘട്ടമായി കരുതപ്പെടുന്നത് ആർ ബാലകൃഷ്ണപിള്ള ​ഗതാ​ഗത മന്ത്രിയായിരുന്ന സമയമാണ്. ആ കാലഘട്ടത്തിൽ പോലും ജീവനക്കാർ ശമ്പളത്തിനായി ഇത്രയും നീണ്ട കാലം കാത്തിരിക്കേണ്ടി വന്നിട്ടില്ല. അടുത്ത മാസവും ശമ്പളം കുടിശിക തീർത്ത് ലഭിക്കുമോ എന്ന ആശങ്കയിലാണ് കെഎസ്ആർടിസി ജീവനക്കാർ.

വൈദ്യുതി ബില്ല് മുതൽ എല്ലാം കുടിശികയാണ്. അടുത്ത മാസം അവസാനം ഓണം വരുന്നു. ഇതിനെല്ലാം പണം വേണം. എന്നാൽ, കുടിശികയായ രണ്ട് മാസത്തെ ശമ്പളം എന്ന് നൽകും എന്ന കാര്യത്തിൽ കെഎസ്ആർടിസി മാനേജ്മെന്റും സർക്കാരും മൗനം പാലിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close