INDIANEWSSocial MediaTrendingVIDEOSviral

ധീരമായ പ്രവർത്തനം പ്രശംസനീയമാണ്; അവരെ സർക്കാർ ആദരിക്കും; വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ അമ്മയെയും കുഞ്ഞിനേയും രക്ഷിച്ചവർക്ക് അഭിനന്ദനവുമായി എം കെ സ്റ്റാലിൻ

സേലം: ആനവാരി വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ അമ്മയെയും കുഞ്ഞിനേയും രക്ഷിച്ച് മാതൃകയായി യുവാക്കൾ. കൽവരയൻ മലനിരകളിൽ തുടർച്ചയായി പെയ്ത മഴയെ തുടർന്ന് ആനവാരി വെള്ളച്ചാട്ടത്തിൽ പെട്ടെന്ന് വെള്ളപ്പൊക്കമുണ്ടായി. ഇതിനിടയിലാണ് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ ഒരു പെൺകുഞ്ഞ് ഉൾപ്പെടെ നാല് പേർ അവിടെ കുടുങ്ങിയത്.

ഇവരുടെ നിലവിളി കേട്ടാണ് സ്വന്തം ജീവൻ പണയപ്പെടുത്തി യുവാക്കൾ രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. സാഹസികമായ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയതോടെ അഭിനന്ദനവുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്തുവന്നു. അമ്മയെയും മകളെയും രക്ഷിച്ചവരുടെ ധീരമായ പ്രവർത്തനം പ്രശംസനീയമാണ്; അവരെ സർക്കാർ ആദരിക്കും’ എന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തന്റെ ട്വിറ്റർ പേജിൽ കുറിച്ചു.

സേലം ജില്ലയിലെ ആറ്റൂരിനടുത്തുള്ള കൽവരയൻ മലനിരകളിലാണ് മുട്ടൽ തടാകവും വെള്ളച്ചാട്ടവും സ്ഥിതി ചെയ്യുന്നത്. വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിൽ വനംവകുപ്പാണ് ഇത് പരിപാലിക്കുന്നത്. വിനോദസഞ്ചാരികൾക്ക് ബോട്ട് സവാരി നടത്താനും വെള്ളച്ചാട്ടത്തിൽ കുളിക്കാനും കഴിയും.

ആറ്റൂർ, കല്ല്കുറിശ്ശി, നാമക്കൽ, സേലം തുടങ്ങിയ സ്ഥലങ്ങളിൽ അവധി ദിവസങ്ങളിൽ വിനോദസഞ്ചാരികൾ എത്താറുണ്ട്. ഇന്നലെ അവധി ദിവസമായതിനാൽ ആനവാരി വെള്ളച്ചാട്ടത്തിൽ ആറ്റൂരിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നുമായി ഒട്ടേറെ വിനോദസഞ്ചാരികൾ എത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close