KERALANEWSTop News

നടന്നും ലെെക്കടിച്ചും മടുത്തവർ പണമടച്ച് പരസ്യം കണ്ടാൽ വരുമാനം; ജാ ലൈഫിന്റേ പേരിൽ പറ്റിക്കപ്പെട്ടത് പതിനായിരങ്ങള്‍

തിരുവനന്തപുരം: പെെസകിട്ടാൻ എന്തും ചെയ്യുന്ന മലയാളികൾക്ക് ഇടയിൽ നടന്നും ലെെക്കടിച്ചും പണം നഷ്ടപ്പെടുത്തുന്ന ആപ്പിന് പിന്നാലെ പണമടച്ച് പരസ്യം കണ്ടുകൊണ്ടിരുന്നാൽ വൻ വരുമാനം നേടാമെന്ന് പറഞ്ഞ് ആളെപ്പറ്റിക്കുന്ന പുതിയ ആപ്പും. ജാ ലൈഫ് എന്ന പേരിലുള്ള ആപ്പിലാണ് പണവും നിക്ഷേപിച്ച് ശമ്പളം ഇന്നുവരും നാളെ വരും എന്ന് പ്രതീക്ഷിച്ച് ചിലർ പരസ്യവും കണ്ടിരിക്കുന്നത്.

നാലുമാസം മുമ്പ് ജാ ലൈഫിൻറെ ഇന്ത്യയിലെ തലവനായ ജോണിയെ ബംഗുളുരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തെങ്കിലും തട്ടിപ്പ് കമ്പനി ഇപ്പോഴും വ്യാപകമായിത്തന്നെ തുടരുകയാണ്. യൂടൂബിൽ ചറപറ വീഡിയോ ഇടുന്ന പോൾ കുമ്പളമാണ്, കേരളത്തിലെ ജാ ലൈഫിൻറെ പ്രൊമോട്ടർ. 1100 രൂപ നിക്ഷേപിക്കുക, 60 പരസ്യം കിട്ടും, വെറുതെ അത് കണ്ടോണ്ടിരിക്കുക, ഇതാണ് പണി.

പണം നിക്ഷേപിച്ചിട്ടും എന്തേ പലർക്കും ശമ്പളം കിട്ടാത്തതെന്ന് ചോദിച്ചപ്പോൾ കുമ്പളം പറയുന്ന മറുപടിയിങ്ങനെയാണ് ”രണ്ട് രീതിയിലുണ്ട്. ബോണസുമുണ്ട് പെമെൻറുമുണ്ട്. പേ മെൻറ് ആർക്കും കിട്ടുന്നില്ല. ബോണസ് അനേകർക്ക് കിട്ടുന്നുണ്ട് കേട്ടോ. ബോണസ് കിട്ടണമെങ്കിൽ 1100 പോര. കണ്ടമാനം നിക്ഷേപിക്കണം. ആളുകളെയും ചേർക്കണം…”

കെണിയിൽ കുടുങ്ങാതെ പോലീസിൽ പരാതി നൽകിയ ആളുകളുമുണ്ട്. മലയാളികളടക്കം പതിനായിരങ്ങളാണ് ഇതുപോലെ പണവും നിക്ഷേപിച്ച് പരസ്യവും കണ്ടുകൊണ്ടിരിക്കുന്നത്, ശമ്പളം എന്ന് കിട്ടുമോ എന്നറിയാതെ..

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close