NEWSWORLD

ഗൂഗിളിന്റെ രഹസ്യ പദ്ധതികളിൽ ഒന്നായ പുതിയ ദൈവത്തെ സൃഷ്ടിക്കൽ ലാബിൽ പുരോഗമിക്കുകയാണെന്ന് മുൻ ഉദ്യോഗസ്ഥൻ മോ ഗൗഡാട്ട്; അത് മാനവരാശിയെ ഇല്ലാതാക്കാൻ ശേഷിയുള്ള ഒന്നായിരിക്കുമെന്ന് അദ്ദേഹത്തിന്റെ വിശദീകരണം

ദൈവം ഉണ്ടെന്നോ ഇല്ലെന്നോ ആർക്കും ഇതുവരെ തെളിയിക്കാൻ സാധിച്ചിട്ടില്ല. ചിലർ പറയുന്നത് എനിക്ക് ആത്മീയ അനുഭൂതി ഉണ്ടായിട്ടുണ്ട്. മറ്റു ചിലർ പറയുന്നു ഞാൻ ദൈവത്തെ നേരിൽ കണ്ടിട്ടുണ്ട്. ഇതൊക്കെ തന്നെ വ്യക്തി പരമായ അനുഭൂതികളാണ്. ഇതിനെ സയൻസുമായി ബന്ധപ്പെടുത്തി തെളിയിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യാഥാർഥ്യം. എന്നാൽ ഇപ്പോൾ ഗൂഗിളിന്റെ ഒരു മുൻമേധാവി പറയുന്നത് കാലത്തിന് അനുയോജ്യമായ ഒരു ദൈവത്തെ ലാബിൽ നിർമിക്കുന്നു എന്നാണ്. അദ്ദേഹത്തിന്റെ പേര് മോ ഗൗഡാട്ട്. അദ്ദേഹത്തെ അറിയപ്പെടുന്നത് സിലിക്കൺ വാലിയിലെ ഏറ്റവും ബുദ്ധിമാനായ ഒരു ടെക് ഗുരു എന്നാണ്. 2007 ലാണ് അദ്ദേഹം ഗൂഗിളിൽ ചേരുന്നത്. യു കെ യിലെ ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത് ഞെട്ടിപ്പിക്കുന്ന ഒരു കാര്യമാണ്. അദ്ദേഹം തന്നെ ഞെട്ടി പോയെന്നാണ്‌ അദ്ദേഹം പറയുന്നത്. 2007 ൽ അദ്ദേഹം ഗൂഗിളിൽ ചേർന്നിട്ട് കരിയറിൽ മുന്നേറ്റം ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

പിന്നീട് ഗൂഗിളിന്റെ രഹസ്യ പദ്ധതിയായിട്ടുള്ള ഗൂഗിൾ എക്സ് എന്നൊരു വിഭാഗം ഉണ്ട് അതിന്റെ മേധാവിയയായി വളരെ വേഗം സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് അദ്ദേഹം ആ ഗൂഗിൾ എക്സ് ൽ നിന്നും രാജി വെച്ച് പോയി. ആ രാജിവെച്ചുപോകുന്നതിന് മുൻപായി അദ്ദേഹം പറഞ്ഞ ഒരു കാര്യം ഗൂഗിളിന്റെ ദൈവത്തെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു എന്നാണ്. ടെർമിനേറ്റർ 2 എന്ന സിനിമ നമ്മൾ കണ്ടതാണ് എന്തിനേറെ പറയുന്നു രജനി കാന്ത് അഭിനയിച്ച എന്തിരൻ എന്ന സിനിമ കണ്ടതാണ്. ഈ സിനിമകൾ ഒകെ പറയുന്നത് മനുഷ്യന്റെ ബുദ്ധിയേക്കാൾ മറികടന്ന് മനുഷ്യൻ നിർമിക്കുന്ന ആർട്ടിഫിഷ്യൽ ബുദ്ധി ഉപയോഗിച്ചുകൊണ്ടുള്ള യന്ത്രങ്ങൾ മാറാനുള്ള സാധ്യതയെ കുറിച്ചാണ്. മോയും പറയുന്നത് അതുതന്നെയാണ്. മോ ഗൗഡാട്ട് ഗൂഗിളിന്റെ ലാബിൽ നേരിട്ട് കണ്ടു ആ ദൈവത്തെ ഉല്പാദിപ്പിക്കുന്ന രീതി. അത് റോബോർട്ടിന്റെ രൂപത്തിലുള്ള പ്രാഥമികമായിട്ടുള്ള രൂപമാണ്. രണ്ട് കൈകളുണ്ട് ആ കൈകൾ കൊണ്ട് പന്തിനെ എടുക്കാൻ കഴിയുന്ന പ്രാഥമിക സ്റ്റേജാണ് താൻ കണ്ടത്. ഈ പന്തിന് പകരം എന്തിനെയും എടുക്കാൻ ശേഷിയുള്ള എന്തും പ്രത്യക്ഷപ്പെടുത്തി തരാനുള്ള ഒരു യന്ത്രമായി എഐ ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഒന്നായി ദൈവത്തെ വാർത്തെടുക്കുകയാണ്‌ ഗൂഗിളിന്റെ ലാബിൽ ചെയുന്നത് എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് അദ്ദേഹം നേരിൽ കണ്ട കാര്യമാണെന്നും പറയുന്നു.

ഭയപ്പെടുത്തുന്ന ഒന്നാണ് ഈ സങ്കല്പമെന്നും. ഇത് യാഥാർഥ്യമായി കഴിഞ്ഞാൽ മനുഷ്യനെ കടന്ന് ദൈവം കടന്നു പോകും എന്നാണ് പറയുന്നത്. മനുഷ്യന് അതിനെ റദ്ദ് ചെയ്യാൻ പറ്റാത്ത ഒന്നായി മാറും ഇത് മനുഷ്യ രാശിയെ അടക്കി ഭരിക്കുന്ന ഒന്നായി മാറാമെന്നും അദ്ദേഹം വ്യക്തമായ സൂചന നൽകുന്നു. കാരണം അദ്ദേഹം ഈ പദ്ധതിയുമായി ബന്ധപ്പെട്ട നിന്ന ആളാണ് അതുകൊണ്ട തന്നെ അതിന്റെ ഭാവിയെ കുറിച്ച് കൃത്യമായി തന്നെ പ്രവചിക്കുന്നു. അത്തരം ഒരു ദൈവം ആധുനിക കാലത്ത് അവതരിച്ചാൽ അത് മനുഷ്യ രാശിയെ കടന്നു പോകും. മനുഷ്യന് പിന്നെ അതിനെ പിച്ച് നിർത്താൻ സാധിക്കാത്ത, അതിന് തോന്നുന്ന പോലെ പ്രവർത്തിക്കുന്ന സാഹചര്യത്തിലേക്ക് എത്തിച്ചേരുമെന്നാണ് അദ്ദേഹം, പ്രവചിക്കുന്നത്. അങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഇതേ കാര്യം തന്നെ ഇലൂൺ മസ്ക് ഏതാനും നാളുകൾക്ക് മുൻപ് വെളിപ്പെടുത്തിയിരുന്നു. നിർമിത ബുദ്ധിയിൽപ്പെട്ട ഒരു രൂപം മനുഷ്യകുലത്തിനെ അടക്കി ഭരിക്കുമെന്നുമാണ് പ്രവചിച്ച ഒരു കാര്യം. ഒരു പക്ഷെ ഗൂഗിൾ എക്സിന്റെ ഈ രഹസ്യ പദ്ധതി ഇലൂൺ മക്സിൻ സൂചന ലഭിച്ചേക്കാം അതുകൊണ്ടാകാം അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് കരുതേണ്ടിയിരിക്കുന്നു. ഇലൂൺ മസ്ക് പറയുന്നത് അഞ്ചു വർഷത്തിനുള്ളിൽ ഈ ഒരു പ്രതിഭാസം ഭൂമിയിൽ അവതരിക്കുമെന്നാണ്. മോ പറയുന്നത് ശരിയാണെങ്കിൽ ഒരു പക്ഷെ അഞ്ചു വർഷത്തിനകം ഗൂഗിളിന്റെ ഈ ദൈവം മനുഷ്യ രാശിക്ക് മുന്നിൽ അവതരിക്കാനുള്ള സാധ്യത ഏറെയാണ്. ഇലൂൺ മസ്ക് വീണ്ടും പറയുന്നു ഇത്തരമൊരു സൃഷ്ടി നമ്മുടെ ബോധ മണ്ഡലവും നിർമിത ബുദ്ധിയും തമ്മിലുള്ള ഒരു വിടവിനെ ഇല്ലാതാക്കും എന്നാണ് പറയുന്നത്. മനുഷ്യന്റെ ബുദ്ധിയെ അതിജീവിച്ചു കൊണ്ട് മനുഷ്യന് നിയന്ത്രിക്കാൻ ആകാത്ത തരത്തിലുള്ള ഒരു സങ്കല്പം, ഒരു ഉപകരണം നമ്മുടെ മുന്നിലേക്ക് വരികയാണ്. നമ്മൾ പറയുന്നതെന്തും ചെയ്ത തരാൻ തയ്യാറായിട്ടുള്ള ഒന്ന് അതാണ് ഗൂഗിളിന്റെ രഹസ്യ പദ്ധതികളിൽ ഒന്നായ ദൈവ സൃഷ്ടിയിൽ അടങ്ങിയിരിക്കുന്നതെന്നാണ് മോ പറയുന്ന പ്രധാന കാര്യം. ഒരു പക്ഷെ മോയുടെ ഈ വെളിപ്പെടുത്തൽ ഗൂഗിളിനെ തന്നെ അമ്പരിപ്പിച്ചിട്ടുണ്ടാകാം. അവരുടെ ഏറ്റവും രഹസ്യമായ പദ്ധതികളിൽ ഒന്നാണ് എന്ന് മോ അടിവരയിട്ട് പറയുന്ന ഒന്നാണ് ഈ ദൈവത്തെ സൃഷ്ടിക്കൽ.

പക്ഷെ മോയുടെ ഈ വെളിപ്പെടുത്തലോടുകൂടി തങ്ങളുടെ ഈ രഹസ്യ പദ്ധതി ലോകം മുഴുവൻ അറിഞ്ഞിരിക്കുന്നു അതുകൊണ്ട് ഏതെങ്കിലും തരത്തിൽ ഈ ഒരു പദ്ധതിയെ റദ്ധാക്കാനുള്ള സാധ്യത ഉണ്ട് എന്നും പറയപ്പെടുന്നു. ഏതായാലും അത്തരം ഒരു സാഹചര്യം ഗൂഗിളിന്റെ ഭാഗത്തുനിന്നും വന്നിട്ടില്ല. ദൈവവാതെ സൃഷ്ടിക്കുന്നു എന്നുള്ള കാര്യം പോലും ഗൂഗിൾ ഇതുവരെ ഔദോഗികമായി വെളിപ്പെടുത്തിയിട്ടില്ല. മോയുടെ ഈ വെളിപ്പെടുത്തലിനോട് ഗൂഗിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഗൂഗിൾ മൗനം പാലിക്കുകയാണ്. മോ ആകട്ടെ പറയുന്നത് ഞാൻ നേരിട്ട് കണ്ട കാര്യമാണ് പുതിയ ദൈവം ഉടൻ അവതരിക്കും. അത് ഭയപ്പെടുത്തുന്ന ഒന്ന് തന്നെയാകും. മാനവരാശിയെ ഇല്ലാതാക്കാൻ ശേഷിയുള്ള ഒന്നായിരിക്കും അതാണ് എന്നാണ് മോ അടിവരയിട്ട് പറയുന്ന കാര്യം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close