NEWSWORLD

പാകിസ്ഥാനിൽ അടുത്തിടെ ഹൈന്ദവ ക്ഷേത്രങ്ങൾ തകർക്കുന്ന സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു; വിഗ്രഹങ്ങൾ നശിപ്പിക്കുകയും ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിന് തീയിടുകയും ചെയ്തു

പാകിസ്ഥാനിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. കിഴക്കൻ പഞ്ചാബ് മേഖലയിലെ ക്ഷേത്രമാണ് പ്രകോപിതരായ ഒരു കൂട്ടം ആക്രമിച്ചതെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. വിഗ്രഹങ്ങൾ നശിപ്പിക്കുകയും ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിന് തീയിടുകയും ചെയ്തുവെന്നും പൊലീസിനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. ഹിന്ദുവായ എട്ടുവയസുകാരൻ ഒരു മദ്രസയെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് മുസ്ലീങ്ങൾ ക്ഷേത്രം ആക്രമിച്ചതെന്നും പൊലീസ് അറിയിച്ചു.

പാകിസ്ഥാനിൽ അടുത്തിടെ ഹൈന്ദവ ക്ഷേത്രങ്ങൾ തകർക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 1947ൽ ഇന്ത്യാവിഭജന സമയത്ത് പാകിസ്ഥാനിൽപെട്ട ഹിന്ദുക്കളിൽ ഭൂരിപക്ഷവും ഇന്ത്യയിലേക്ക് കുടിയേറിയിരുന്നു.റഹിം യാർ ഖാൻ ജില്ലയിലെ ഭോങ്ങ് നഗരത്തിലെ ക്ഷേത്രം ആക്രമിച്ചതിന് ശേഷം സമീപത്തെ പ്രധാന റോഡ് ജനക്കൂട്ടം ഉപരോധിച്ചുവെന്നും പൊലീസ് ഉദ്യോഗസ്ഥനായ ആസിഫ് റാസ പറയുന്നു. മദ്രസയെ അപമാനിച്ചുവെന്ന ആരോപണം നേരിടുന്ന എട്ടുവയസുകാരന് കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അക്രമങ്ങൾ അരങ്ങേറിയതെന്നും അദ്ദേഹം പറയുന്നു.മദ്രസയിലെ മതഗ്രന്ഥങ്ങൾ സൂക്ഷിക്കുന്ന പുസ്തകശാലയിലെ വിരിപ്പിൽ മന:പ്പൂർവം മൂത്രമൊഴിച്ചുവെന്ന കുറ്റത്തിനാണ് എട്ടു വയസുകാരനെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാനിൽ വധശിക്ഷ ലഭിക്കാവുന്ന മതനിന്ദയാണ് കുട്ടി നടത്തിയതെന്നാണ് ക്ഷേത്രം ആക്രമിച്ച ജനക്കൂട്ടം ആരോപിക്കുന്നത്. ദൈവനിന്ദയെ ചൊല്ലിയുള്ള ആരോപണങ്ങളുടെ പേരിൽ മാത്രം മുൻപും പാകിസ്ഥാനിൽ സമാനമായ ആക്രമണങ്ങളുണ്ടായിട്ടുണ്ട്.

ആക്രമമുണ്ടായതിന് പിന്നാലെ പാകിസ്ഥാനി സൈന്യം സ്ഥലത്തെത്തുകയും ജനക്കൂട്ടത്തെ നിയന്ത്രിക്കുകയും ചെയ്തെങ്കിലും ക്ഷേത്രത്തിന് വലിയ കേടുപാടുകൾ സംഭവിച്ചിരുന്നു. ഹിന്ദു നേതാവായ രമേശ് കുമാർ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ‌ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അറിയിച്ചു. തുടക്കത്തിൽ പൊലീസ് ഇടപെടാൻ വൈകിയതാണ് ക്ഷേത്രത്തിന് വലിയ നാശനഷ്ടമുണ്ടാകാൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close