KERALANEWS

ജനവാസ കേന്ദ്രത്തിൽ മൊബൈൽ ടവർ; പ്രതിഷേധം ശക്തമാക്കി പ്രദേശവാസികൾ

കരുനാഗപ്പള്ളി: തൊടിയൂർ ഗ്രാമ പഞ്ചായത്തിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിന് എതിരെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല സത്യാഗ്രഹ സമരം ആരംഭിച്ചു. തൊടിയൂർ 18-ാം വാർഡിൽ 105 -ാം നമ്പർ അങ്കണ വാടി സ്ഥിതി ചെയ്യുന്ന പ്രദേശത്ത് മഹാദേവർ കോളനിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ വസ്തുവിലാണ് ടവർ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. 74 കുടുംബങ്ങളാണ് ഇവിടെ തിങ്ങി പാർക്കുന്നത്.

സത്യാഗ്രഹത്തിന് പിൻന്തുണ പ്രഖ്യാപിച്ച് കൊണ്ട് നടന്ന പൊതു യോഗം കരുനാഗപ്പള്ളി മുൻ എംഎൽഎ ആർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ ടി മോഹനൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അനിൽ ട കല്ലേലിഭാഗം, തൊടിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സലീം മണ്ണേൽ, ബ്ലോക്ക് പഞ്ചായത്തംഗം സുനിത അശോക്, വാർഡ് മെമ്പർ ജഗദമ്മ, രാഷ്ട്രീയ നേതാക്കളായ ചിറ്റുമൂല നാസർ, നജീം മണ്ണേൽ, ആർ ശ്രീജീത്ത്, എൻ രമണൻ, ശരത് കുമാർ, പി സുഭാഷ്, വി സന്തോഷ്, എൻ ശെൽവരാജ്, രാജി രാജ്, സുഭാഷ് കരയിന്നാത്തിൽ, ബാബു മൂലയിൽ, ഉത്തമൻ ഉണ്ണൂലേത്ത് എന്നിവർ സംസാരിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close