KERALANEWS

മുടി നീട്ടിവളർത്തിയതിന്റെ പേരിൽ കൂട്ടം ചേർന്ന് പരിഹാസം; ചോദ്യം ചെയ്ത യുവാവിന് മർദ്ദനം

കൊല്ലം: കൊല്ലത്ത് മുടി നീട്ടിവളർത്തിയതിന് പരിഹസിച്ചവരോട് കാര്യം അന്വേഷിച്ച യുവാവിന് മർദ്ദനം. മുടി നീട്ടിയതിന്റെ പേരിൽ ബന്ധുവിനെ പരിഹസിച്ചവരോട് കാര്യം അന്വേഷിച്ചതിനാണ് കൂട്ടം ചേർന്ന് യുവാവിനെ മർദ്ദിച്ചത്. അഞ്ചൽ സ്വദേശി ശ്രീരാജിനാണ് മർദ്ദനമേറ്റത്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. രണ്ട് റോഡിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു ശ്രീരാജ്. ബന്ധുവായ 17 കാരനുമൊത്ത് നടക്കാനിറങ്ങിയപ്പോഴാണ് സംഭവം. പ്രദേശവാസികളായ ഒരു കൂട്ടർ ഇരുവരുടെയും സമീപത്തു വരികയും യുവാവിനെ പരിഹസിക്കുകയുമായിരുന്നു. തുടർന്ന് ചെറുപ്പക്കാരന്റെ മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചതോടെയാണ് ഒപ്പം ഉണ്ടായിരുന്ന ശ്രീരാജ് ഇടപെട്ടത്.

എന്നാൽ ചോദ്യം ചെയ്ത ശ്രീരാജിനെ ഈ കൂട്ടർ മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ ശ്രീരാജിന്റെ തലക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ശ്രീരാജ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സയിലാണ്. സംഭവത്തിൽ രണ്ടുറോഡ് സ്വദേശികളായ ജോസ് പ്രസാദ്, അഭിലാഷ്, ജോഷി തോമസ് എന്നിവരെ കിഴക്കേകല്ലട പോലീസ് അറസ്റ്റ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close