KERALANEWS

കൊച്ചിയില്‍ മോഡലിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം; ഒരു പ്രതി കൂടി പിടിയില്‍

കൊച്ചിയില്‍ ഫോട്ടോ ഷൂട്ടിനെത്തിയ മോഡലിനെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച കേസില്‍ ഒരു പ്രതി കൂടി അറസ്റ്റിൽ. കേസിലെ മൂന്നാം പ്രതിയായ പള്ളുരുത്തി സ്വദേശി ഷമീറിനെയാണ് പിടിയിലായത്. നാല് പ്രതികളുളള കേസില്‍ ഇനി ഒരാളെ കൂടി പിടി കൂടാനുണ്ട്.

ഒന്നാം പ്രതി സലിംകുമാര്‍, ഷമീര്‍, സലിം കുമാറിന്റെ സുഹൃത്ത് മുഹമ്മദ് അജ്മല്‍ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ലോഡ്ജുടമ ക്രിസ്റ്റീന ഒളിവിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ നേരത്തെ അതൃപ്തി പ്രകടിപ്പിച്ച പരാതിക്കാരി പൊലീസ് പ്രതികള്‍ക്ക് അനുകൂലമാണെന്നും ആരോപിച്ചിരുന്നു.

എറണാകുളത്ത് ഫോട്ടോഷൂട്ടിനായി എത്തിയ മോഡലാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. കൊച്ചിയിലെ ക്രിസ്റ്റീന റെസിഡന്‍സിയില്‍ സലിംകുമാര്‍ എന്നയാള്‍ മുറിയെടുത്ത് നല്‍കിയെന്നും അവിടെ വെച്ച് മയക്കുമരുന്ന് നല്‍കി ബോധരഹിതയാക്കിയ ശേഷം സലിംകുമാറും അജ്മലും ഷമീറും ചേര്‍ന്ന് പീഡിപ്പിച്ചെന്നുമാണ് പരാതി. കെട്ടിടത്തിന്റെ ഉടമയായ ക്രിസിറ്റീന ഇതിനായി അവര്‍ക്ക് സഹായങ്ങള്‍ ചെയതുനല്‍കിയെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.

ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയെ ലഹരി നൽകി കൂട്ട ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഒന്നാം പ്രതി നേരത്തെ തന്നെ അറസ്‌റ്റിൽ ആയിരുന്നു . തോപ്പുംപടി സ്വദേശി അജ്മൽ (27) ആണു പിടിയിലായത്. നേരത്തേ, എറണാകുളം ഇൻഫോപാർക്ക് പോലീസിനു ലഭിച്ച പരാതിയിൽ മൂന്നാം പ്രതി ആലപ്പുഴ സ്വദേശി സലീം കുമാർ പിടിയിലായിരുന്നു.പ്രതികളായ ഷമീർ, ലോഡ്ജ് നടത്തിപ്പുകാരി തമിഴ്നാട് സ്വദേശിനി ക്രിസ്റ്റീന എന്നിവർ കൂടി പിടിയിലാകാനുണ്ട്. ഇവർക്കു വേണ്ടി പൊലീസ് അന്വേഷണം ശക്തമാക്കി.

ക്രിസ്റ്റീനയ്ക്ക് ഉന്നത ബന്ധങ്ങളുണ്ടെന്നാണ് സൂചന. ആഡംബര കാറിലും മറ്റു കറങ്ങി നടക്കുന്ന ശീലക്കാരിയാണ് ഇവർ. പീഡന വിവരം പോലീസ് അറിയുമ്പോൾ ഇവർ ലോഡ്ജിലുണ്ടായിരുന്നു. എന്നാൽ അന്ന് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തില്ല. ഇൻഫോ പാർക്കിനു സമീപം ഇടച്ചിറയിലുള്ള ലോഡ്ജിൽ 27- കാരി മലപ്പുറം സ്വദേശിനിയെ നവംബർ 29 മുതൽ ഡിസംബർ 1 വരെ പൂട്ടിയിടുകയും ലഹരി നൽകി പീഡിപ്പിച്ചെന്നുമാണു പരാതി. പരാതിയിൽ പോലീസ് സ്ഥലത്തെത്തി മുറികൾ സീൽ ചെയ്തിരുന്നു. തുടർന്നു പെൺകുട്ടിയെ ആരോഗ്യ പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്തിരുന്നു.

ഫോട്ടോഷൂട്ടിനെത്തിയ മോഡലിനെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ ലോഡ്ജ് ഉടമയായ സ്ത്രീ അടക്കം മൂന്ന് പ്രതികൾ ഒളിവിലേക്ക് പോകുന്നത് പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പോലീസ് അറിഞ്ഞെന്ന് മനസ്സിലാക്കിയാണ്. ലോഡ്ജ് ഉടമയുടെ ഒത്താശയോടെയാണ് പീഡനം നടന്നത്. മലപ്പുറം സ്വദേശിനിയായ മോഡലിനെയാണ് മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തത്. 28നാണ് മോഡൽ തീവണ്ടിയിൽ കൊച്ചിയിൽ എത്തിയത്. സ്വന്തം ആവശ്യത്തിനുള്ള ഫോട്ടോ ഷൂട്ടിനായിരുന്നു ഇതെല്ലാം. ബിപിൻ എന്ന സുഹൃത്തു വഴിയാണ് കൊച്ചിയൽ സലിംകുമാറിന്റെ നേതൃത്വത്തിലെ സംഘത്തെ കുറിച്ച് അറിയുന്നത്. പീഡനം തുടങ്ങി അഞ്ചാം നാളാണ് യുവതി രക്ഷപ്പെട്ടത്.

യുവതി കാക്കനാട് ഫോട്ടോഷൂട്ടിന് എത്തിയപ്പോൾ സലിംകുമാർ ഇടച്ചിറയിലെ ലോഡ്ജിൽ താമസം ശരിയാക്കി നൽകുകയായിരുന്നു. പിന്നീട് ലോഡ്ജ് ഉടമയുടെ ഒത്താശയോടെ അജ്മൽ, ഷമീർ, സലീംകുമാർ എന്നിവർ ചേർന്ന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. യുവതിക്ക് പാനീയങ്ങളിലും മദ്യത്തിലും മയക്കുമരുന്ന് നൽകി അർധമയക്കത്തിലാക്കിയായിരുന്നു പീഡനം. 28ന് ഹോട്ടലിൽ മുറിയെടുത്തു. ഫോട്ടോ ഷൂട്ടിന്റെ ചർച്ചയ്ക്കായി 29ന് സംഘം എത്തി. ഹോട്ടലിലെ 303-ാം നമ്പർ റൂമിലാണ് മോഡൽ താമസിച്ചത്. ഇതിന് അടുത്ത 304 നമ്പർ മുറി പീഡകർ സ്വന്തമാക്കി.

304ലേക്ക് വിളിച്ചായിരുന്നു ചർച്ച. ഈ മുറിയിൽ എത്തിയപ്പോൾ ചർച്ചയ്ക്കിടെ വെള്ളം നൽകി. ഇതിൽ മയക്കു മരുന്നുണ്ടായിരുന്നു. മയങ്ങിയപ്പോൾ സലിം കുമാർ ആദ്യം പീഡിപ്പിച്ചു. പിന്നീട് അജ്മലും ഷമീറും. ഓർമ്മ വന്നപ്പോൾ ഉറക്കെ നിലവിളിച്ചു. എന്നാൽ ഹോട്ടൽ ഉടമ അടക്കം മൗനം പാലിച്ച് പീഡകർക്ക് സഹായം നൽകി. മുറിയിൽ പൂട്ടിയിട്ടു. മോഡലിന്റെ ഫോണും സലിം കുമാർ സ്വന്തമാക്കി. ഈ ഫോണിലെ ലോക്ക് മാറ്റി പുതിയതിട്ടു. മോഡലിനെ ഭീഷണിപ്പെടുത്തിയായിരുന്നു ഇത്. അങ്ങനെ 29 മുതൽ മൂന്നാം തീയതി വരെ പീഡനം. പുറത്തേക്ക് ബന്ധപ്പെടാൻ ഒരു അവസരവും നൽകിയില്ല.

മൂന്നാം തീയതിയാണ് സലിംകുമാറിന്റെ കൈയിൽ നിന്ന് ഫോൺ കൈക്കലാക്കുന്നത്. ഇതിൽ നിന്ന് ഉമ്മയെ വിളിച്ച് കാര്യം പറഞ്ഞു. ഇടച്ചിറയിലെ ക്രിസ്റ്റീനാ റെസിഡൻസിയിലാണ് താൻ പെട്ടു പോയതെന്ന് ഉമ്മയെ അറിയിച്ചു. ഇത് സഹോദരിയെ ഉമ്മ അറിയിച്ചു. അതിവേഗം അവർ പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസ് എത്തിയാണ് ലോഡ്ജിൽ നിന്ന് മോഡലിനെ രക്ഷിച്ചത്. ഇതാണ് നിർണ്ണായകമായത്. ഇതിന് പിന്നാലെ സലിംകുമാർ കുടുങ്ങി. എന്നാൽ ബാക്കിയുള്ളവർ രക്ഷപ്പെട്ടു.

മോഡലിന്റെ കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പിന്നീടും യുവതിയെ പീഡിപ്പിക്കുകയായിരുന്നു സംഘം. ഇതിന്റെ അടിസ്ഥാനത്തിൽ ഐടി വകുപ്പ് അടക്കം ചുമത്തിയിട്ടുണ്ട്. ഇൻഫോ പാർക്ക് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മലപ്പുറം സ്വദേശിനിയായ 27 കാരിയെയാണ് കാക്കനാട് ലോഡ്ജിൽ പൂട്ടിയിട്ട് പീഡിപ്പിച്ചത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close