Breaking NewsLIME LIGHTNEWSWORLD

യുവതി സ്വന്തം നിതംബം ഇൻഷ്വർ ചെയ്തത് 74 ലക്ഷം രൂപക്ക്; കാരണം ഇതാണ്…

74 ലക്ഷം രൂപയ്ക്ക് സ്വന്തം നിതംബം ഇൻഷ്വർ ചെയ്ത് യുവതി. ​ഗായികയും മോഡലുമായ ലാറിസ മാക്‌സിമാനോയാണ് തന്റെ നിതംബം വൻ തുകക്ക് ഇൻഷ്വർ ചെയ്തിരിക്കുന്നത്. മോഡലിം​ഗിന് പുറമേ ഗായിക, ഗാനരചയിതാവ്, ഫ്ലൈറ്റ് അറ്റൻഡന്റ് എന്നീ നിലകളിലും പ്രശസ്തയാണ് പോർച്ചു​ഗീസുകാരിയായ ലാറിസ മാക്‌സിമാനോ.

മിസ് ബംബം 2022 -ലെ മത്സരാർത്ഥിയാണ് യുവതി. ഈ വർഷാവസാനം നടക്കുന്ന മത്സരത്തിന് മുന്നോടിയായിട്ടാണ് അവൾ തന്റെ വിലപ്പെട്ട സ്വത്ത് ഇൻഷ്വർ ചെയ്തിരിക്കുന്നത്. 105 സെന്റീമീറ്റർ വലിപ്പമുള്ള ലാറിസയുടെ പിൻഭാഗം ഇൻഷ്വർ ചെയ്യാനായി അവൾ 78,000 പൗണ്ട് ചെലവഴിച്ചു എന്നാണ് പറയുന്നത്. അവളുടെ അഭിപ്രായത്തിൽ അതാണ് തന്റെ ഏറ്റവും വലിയ സ്വത്ത്.

അതിനായി താൻ ഇതിനകം തന്നെ ധാരാളം പണം ചെലവഴിച്ചു കഴിഞ്ഞുവെന്നും മോഡൽ പറഞ്ഞു. എല്ലാ ദിവസവും അവൾക്ക് അതിന്റെ സംരക്ഷണത്തിനായി കുറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. അതിൽ പുരട്ടാൻ വിലകൂടിയ ക്രീമുകളും ലോഷനുകളും ഉണ്ട്. മിസ് ബംബം 2022 മത്സരത്തിൽ വിജയിക്കുകയാണെങ്കിൽ തന്റെ ഹിപ് ഇൻഷുറൻസിന്റെ വില ഇനിയും വർദ്ധിപ്പിക്കുമെന്നും അവൾ കൂട്ടിച്ചേർത്തു. പിൻവശത്തിന്റെ വലുപ്പം കൂട്ടാനായി ഹിപ് ട്രെയിനിങും ഉണ്ട് അവൾക്ക്. ഇതിനായി അവൾ ആഴ്ചയിൽ രണ്ടുതവണ ഒന്നര മണിക്കൂർ വീതം ചെലവഴിക്കുന്നു.

എല്ലാ വർഷവും ബ്രസീലിലെ സാൻ പോളോയിലാണ് മിസ് ബംബം മത്സരം നടക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകളെ ഇത് ആകർഷിക്കുന്നു. അതേസമയം പിൻവശം ഇൻഷ്വർ ചെയ്ത ഏക വ്യക്തിയല്ല ലാറിസ. കഴിഞ്ഞ വർഷം, പ്രസവിച്ച് നാല് മാസത്തിന് ശേഷം മിസ് ബംബം 2021 കിരീടം നേടിയ ബ്രസീലിയൻ മോഡൽ നതി കിഹാരയും ഏകദേശം 13 കോടി രൂപയ്ക്ക് തന്റെ നിതംബം ഇൻഷ്വർ ചെയ്തിരുന്നു. 126 സെന്റീമീറ്ററായിരുന്നു അതിന്റെ വലുപ്പം. എന്നാൽ, ഈ വലുപ്പത്തിൽ ഇപ്പോഴും താൻ തൃപ്തയല്ലെന്നും കൂടുതൽ വ്യായാമങ്ങൾ ചെയ്ത് അത് വർദ്ധിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അവൾ അന്ന് പറഞ്ഞിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close