INDIANEWSTrending

മോദി ക്ഷേത്രത്തിൽ നിന്ന് മോദി പുറത്ത്! ക്ഷേത്രം നിർമിച്ച പ്രവർത്തകനെതിരെ നടപടി സ്വീകരിച്ചേക്കും

പുണെ: പുണെയിൽ നിർമിച്ച നരേന്ദ്രമോദി ക്ഷേത്രത്തിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമ നീക്കം ചെയ്തു. ക്ഷേത്രവും ടാർപോളിൻ കൊണ്ട് മറച്ചിട്ടുണ്ട്. ക്ഷേത്രം നിർമിച്ച ബി.ജെ.പി. പ്രവർത്തകൻ തന്നെയാണ് വ്യാപക വിമർശനം ഉയർന്നതോടെ ബുധനാഴ്ച രാത്രിയോടെ പ്രതിമ നീക്കം ചെയ്തത്. ക്ഷേത്രം നിർമിച്ച പ്രവർത്തകനെതിരേ നടപടിയെടുത്തേക്കുമെന്നും സൂചനയുണ്ട്.

അയോധ്യയിൽ രാമക്ഷേത്രം നിര്മിച്ചതിനെ ആദരിച്ച് നിർമിച്ചതെന്ന് അവകാശപ്പെടുന്ന ക്ഷേത്രം വലിയ തോതിൽ വിമർശനങ്ങൾക്കും വിവാദത്തിനും ഇടയാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് ക്ഷേത്രത്തിൽനിന്ന് പ്രതിമ നീക്കം ചെയ്തതെന്നാണ് റിപ്പോർട്ട്. ഒന്നര ലക്ഷത്തോളം രൂപ ചിലവാക്കിയാണ് പുണെ സ്വദേശിയായ മയൂർ മുണ്ഡെ എന്ന 37 കാരൻ ക്ഷേത്രം നിർമിച്ചത്. ഇതിനോട് ചേർന്ന് തന്നെ മോദിയെ പുകഴ്ത്തി കവിതയും കൊത്തിവച്ചിട്ടുണ്ട്.

എൻസിപി, ശിവസേന, കോൺഗ്രസ്സ് ഉൾപ്പടെയുള്ള രാഷ്ട്രീയപാർട്ടികൾ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. . ക്ഷേത്രനിർമാണം വിവാദമായതോടെ ക്ഷേത്രം നിർമിച്ച മയൂർ മുണ്ടെയെ ബി.ജെ.പി. കൈവിട്ടു. ക്ഷേത്രം നിർമിച്ചത് പാർട്ടിയുടെ അറിവോടെയല്ലെന്നാണ് ബി.ജെ.പി. പ്രാദേശിക നേതൃത്വം പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close