INDIANEWS

പ്രതിപക്ഷ പാർട്ടികൾ ആത്മപരിശോധന നടത്തണം; കോവിഡ് പ്രതിരോധ കുത്തിവെപ്പുകളെപ്പറ്റി നിരുത്തരവാദപരമായ പ്രസ്താവനകൾ പ്രതിപക്ഷം നടത്തുന്നു: ബിജെപി പ്രസിഡന്റ് ജെപി നദ്ദ

ന്യൂഡൽഹി: മോദി സർക്കാരിന്റെ കോവിഡ് പ്രതിരോധ കുത്തിവെപ്പുകൾ സംബന്ധിച്ച് നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്ന പ്രതിപക്ഷം ആത്മപരിശോധന നടത്തണമെന്ന് ബിജെപി പ്രസിഡന്റ് ജെപി നദ്ദ. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഒരു വാക്സിനേഷൻ സെന്റർ സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു അദ്ദേഹം പ്രതിപക്ഷ പാർട്ടികളുടെ പ്രസ്താവനകളെ തള്ളി പറഞ്ഞത്. സെപ്റ്റംബർ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71 -ാം ജന്മദിനത്തിൽ 2.5 കോടിയിലധികം ആളുകൾക്ക് വാക്സിനേഷൻ സർക്കാർ നൽകിയിരുന്നു. കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണത്തെ കോൺഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചിരുന്നു.

ലോകത്തിലെ ഏറ്റവും വലുതും, വേഗമേറിയതുമായതെന്ന് തെളിയിക്കപ്പെട്ട മോദി സർക്കാരിന്റെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിയെക്കുറിച്ചുള്ള നിരുത്തരവാദപരമായ പ്രസ്താവനകളെക്കുറിച്ച് പ്രതിപക്ഷ പാർട്ടികൾ ആത്മപരിശോധന നടത്തണമെന്ന് ജെപി നദ്ദ പറഞ്ഞു. സെപ്റ്റംബർ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71 -ാം ജന്മദിനത്തിൽ 2.5 കോടിയിലധികം ആളുകൾക്ക് വാക്സിനേഷൻ നൽകി, വാക്സിനേഷനിൽ ലോക റെക്കോർഡ് സ്ഥാപിച്ചു. ഈ പ്രചാരണം ലോകത്തിലെ ഏറ്റവും വലുതും വേഗതയേറിയതുമാണെന്ന് ഇത് തെളിയിക്കുന്നു എന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഒരു വാക്സിനേഷൻ സെന്റർ സന്ദർശിച്ച അദ്ദേഹം, കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ, സംസ്ഥാന ആരോഗ്യ മന്ത്രിമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരെ പ്രതിരോധ കുത്തിവയ്പ്പ് കാമ്പയിൻ വിജയകരമാക്കിയതിന് അഭിനന്ദിക്കുകയും അവരോട് നന്ദി അറിയിക്കുകയും ചെയ്തു. ഈ വർഷം ആദ്യം കോവിഡ് വാക്സിനേഷൻ ആരംഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് ജെപി നദ്ദ എയിംസ് വാക്സിനേഷൻ സെന്ററിലേക്ക് പോകുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close