INDIANEWS

ഫ്രാങ്ക്ഫർട്ടിൽ ഇറങ്ങുന്ന പതിവ് തെറ്റിച്ച് മോദിയുടെ അമേരിക്കൻ സന്ദർശനം ; പറന്നത് ‘എയർ ഇന്ത്യ വൺ’ വിമാനത്തിൽ

വാഷിങ്ടൺ : സാധാരണയായി ഇന്ത്യൻ നേതാക്കന്മാർ യു. എസിലേക്ക് പോകുമ്പോൾ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ വിമാനമിറക്കുക പതിവായിരുന്നു. എന്നാൽ ഇത്തവണത്തെ നരേന്ദ്ര മോദിയുടെ യു. എസ്. സന്ദർശനത്തിൽ ഈ പതിവ് തെറ്റിച്ചു. പഴയ വിമാനം മാറ്റി എന്നതാണ് ഇതിന്റെ കാരണം.

ഫ്രാങ്ക്ഫർട്ടിൽ വിമാനമിറക്കിയിരുന്നത് ഇന്ധനം നിറക്കാനായിരുന്നു. എന്നാൽ ഇന്ത്യ പുതുതായി സ്വന്തമാക്കിയ ‘എയർ ഇന്ത്യ വൺ’ എന്ന വി. വി. ഐ. പി. വിമാനത്തിന് ഇതിന്റെ ആവശ്യമില്ല. അല്ലാതെ തന്നെ ദീർഘദൂരം പറക്കാനുള്ള ശേഷി ഈ വിമാനത്തിനുണ്ട്.

2019ലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനുമുമ്പ് അമേരിക്ക സന്ദർശിക്കുന്നത്. അന്ന് ഈ വിമാനം അല്ലായിരുന്നതിനാൽ ഫ്രാങ്ക്ഫർട്ടിൽ ഇറങ്ങിയിരുന്നു. ഈ വിമാനത്തിൽ മോദിയുടെ രണ്ടാമത്തെ വിദേശ യാത്രയാണിത്. ഈ വർഷമാദ്യം ബംഗ്ലാദേശിലേക്കായിരുന്നു ആദ്യ യാത്ര.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ ഔദ്യോഗിക യാത്രകൾക്കായി യു. എസിൽ നിന്ന് വാങ്ങിയ പ്രത്യേക വിമാനമാണ് എയർ ഇന്ത്യ വൺ. മിസൈൽ രക്ഷാകവചം ഉൾപ്പടെയുള്ള നൂതന സംവിധാനങ്ങളുള്ള വിമാനം കഴിഞ്ഞ ഒക്ടോബറിലാണ് ഇന്ത്യയിൽ എത്തിച്ചത്. ബോയിങ്ങിന്റെ 777-300 മോഡൽ വിമാനം വ്യോമസേന പൈലറ്റുമാരാണ് നിയന്ത്രിക്കുന്നത്. ഇത്തരത്തിലുള്ള രണ്ട് വിമാനങ്ങൾ ഇന്ത്യ വാങ്ങിയത് 8400 കോടി രൂപക്കാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close