Breaking NewsNEWSTrendingWORLD

ഖത്തറിൽ പിറന്നാൾ ആഘോഷിച്ച് മോഹൻലാൽ; ​സമ്മാനമായി കിട്ടിയത് ഏറെ ഇഷ്ടമുള്ള ​ഗന്ധർവ്വനെയും; ആഘോഷങ്ങളുടെ വീഡിയോ കാണാം..

ദോഹ: മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇക്കുറി പിറന്നാൾ സമ്മാനമായി ഖത്തറിൽ ഒരു അപൂർവ സമ്മാനം ലഭിച്ചു. ഓയിൽ പെയിന്റിങ്ങിൽ തീർത്ത അതിമനോഹരമായ ഗന്ധർവന്റെ ചിത്രം. ഖത്തർ പ്രവാസിയും ആർട്ടിസ്റ്റുമായ ഡോ. ശ്രീകുമാർ പത്മനാഭനാണ് ജന്മദിന സമ്മാനമായി മോഹൻലാലിന് ​ഗന്ധർവ ചിത്രം നൽകിയത്. മോഹൻലാലിന് നല്ലൊരു പെയിന്റിങ് സമ്മാനമായി നൽകണമെന്ന ശ്രീകുമാറിന്റെ രണ്ടു വർഷത്തെ ആഗ്രഹമാണ് കഴിഞ്ഞ ദിവസം സഫലമായത്.

ദോഹയിലെ പ്രമുഖ വ്യവസായിയും മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ ജോൺ തോമസിന്റെ മകളുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനാണ് ലാലും ഭാര്യ സുചിത്രയും മറ്റുള്ളവരും ദോഹയിൽ എത്തിയത്. ഹോളിഡെ ഇൻ ഹോട്ടലിൽ വിവാഹസൽക്കാരത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലാണ് ഏറെ ആഗ്രഹിച്ച പെയിന്റിങ് മോഹൻലാലിന് കൊടുക്കാൻ കഴിഞ്ഞതെന്ന് ഡോ.ശ്രീകുമാർ പറഞ്ഞു. മോഹൻലാലിന് പെയിന്റിങ് സമ്മാനിക്കാൻ ശ്രീകുമാറിനൊപ്പം ഭാര്യ ഹേമ, മകൻ ധ്രുവ് എന്നിവരും ഉണ്ടായിരുന്നു.

mohan-lal-birthady-gift-qatar

നിർമാതാവും മോഹൻലാലിന്റെ സന്തത സഹചാരിയുമായ ആന്റണി പെരുമ്പാവൂർ, നടൻ മനോജ്.കെ.ജയൻ എന്നിവരുടെയെല്ലാം സാന്നിധ്യത്തിലാണ് പെയിന്റിങ് സമ്മാനിച്ചത്. അതുല്യ പ്രതിഭ, സംഗീതജ്ഞൻ, നർത്തകൻ, കാമുകൻ, സുന്ദരൻ, ആരെയും ആകർഷിക്കുന്ന വ്യക്തിത്വം തുടങ്ങി ഗന്ധർവഗുണങ്ങളെല്ലാം നിറഞ്ഞ വിശിഷ്ട വ്യക്തിത്വത്തിന്റെ ഉടമയെന്ന നിലയിലാണ് ലാലേട്ടനെ പ്രതീകാത്മകമായി ചിത്രീകരിച്ചുള്ള ഗന്ധർവ ചിത്രം നൽകിയതെന്ന് ശ്രീകുമാർ പറഞ്ഞു.

വർഷങ്ങൾക്ക് മുൻപ് ആർട്ടിസ്റ്റ് നമ്പൂതിരിയെ കൊണ്ട് മോഹൻലാൽ ഗന്ധർവനെ വരപ്പിച്ചുവെന്നതിന്റെ വാർത്തകൾ കണ്ടിരുന്നു. അന്നു മുതലാണ് ഗന്ധർവന്റെ പെയിന്റിങ് മോഹൻലാലിന് സമ്മാനമായി നൽകണമെന്ന ആഗ്രഹം തോന്നിയത്. മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ പി.എം. ഷാജി, മിബു ജോസ്, ജോൺ തോമസ് എന്നിവർ വഴിയാണ് പെയിന്റിങ് സമ്മാനമായി നൽകാനുള്ള വഴിയൊരുങ്ങിയത്. പെയിന്റിങ് ചെയ്യുന്നതിനായി മോഹൻലാലിന്റെ അനുമതിയും ലഭിച്ചു. പെയിന്റിങ്ങിന്റെ ഓരോ ഘട്ടവും അദ്ദേഹത്തെ അറിയിച്ചിരുന്നുവെന്നും ശ്രീകുമാർ പറഞ്ഞു. 150×100 ക്യാൻവാസിലാണ് ഓയിൽ പെയിന്റിങിൽ ഗന്ധർവനെ വരച്ചത്. 70 ദിവസം കൊണ്ടാണ് പെയിന്റിങ് പൂർത്തിയാക്കിയത്.

കഴിഞ്ഞ 15 വർഷമായി ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന, മികച്ച ആർട്ടിസ്റ്റ് കൂടിയായ ഡോ.ശ്രീകുമാർ ദോഹയിലെ കലാ പ്രദർശന വേദികളിലെ സജീവ സാന്നിധ്യം കൂടിയാണ്. മലയാള സിനിമാ ലോകത്തിന് മറക്കാനാകാത്ത കഥാപാത്രങ്ങളെ സമ്മാനിച്ച അതുല്യപ്രതിഭ മാവേലിക്കര പൊന്നമ്മയുടെ കൊച്ചുമകൻ ആണ് കൊല്ലം സ്വദേശിയായ ഡോ.ശ്രീകുമാർ.

ദോഹയിലെ പ്രമുഖ വ്യവസായിയും മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുമായ ജോൺ തോമസിന്റെ മകളുടെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനാണ് ലാലും ഭാര്യ സുചിത്രയും മറ്റുള്ളവരും ദോഹയിൽ എത്തിയത്. ഹോളിഡെ ഇൻ ഹോട്ടലിലായിരുന്നു ചടങ്ങുകൾ. ഒട്ടനവധി പ്രമുഖരും ഈ ചടങ്ങിൽ ഉണ്ടായിരുന്നു. ഈ പരിപാടിയിൽ മോഹൻലാൽ ഒരു ഗാനം ആലപിക്കുന്നതും വീഡിയോയിലുണ്ട്. ഇത് അദ്ദേഹത്തിൻറെ പിറന്നാൾ അടുക്കുന്നത് പ്രമാണിച്ച് മുന്നേ ഒരു കേക്ക് മുറിച്ച് സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ചിതെന്നാണ് ലഭിക്കുന്ന സൂചനകൾ.

അദ്ദേഹം 62-ാം വയസ്സിലേക്ക് കടക്കുമ്പോൾ ആരാധക‍ർക്ക് ഏറ്റെടുക്കാൻ ഒരു വീഡിയോയും ഏതാനും ചിത്രങ്ങളും ലഭിച്ചിരിക്കുകയാണ്. മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചിട്ടുമുണ്ട്. മോഹൻലാൽ അനശ്വരമാക്കിയ എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളുടെ ചിത്രങ്ങൾ ചേർത്തും കൊളാഷ് വീഡിയോകൾ ഒരുക്കിയും ബെർത്ഡേ സ്പെഷൽ ഡിപിയിട്ടും ബെർത്ഡേ മാഷപ്പ് ഒരുക്കിയുമൊക്കെ ഏവരും ആഘോഷമായി ഏറ്റെടുത്തിരിക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close