KERALAMoviesNEWS

മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ത്രില്ലർ: ട്വൽവ്ത് മാൻ ഷൂട്ടിങ് ആരംഭിച്ചു

ദൃശ്യം 2 എന്ന വൻ ഹിറ്റിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ട്വൽവ്ത് മാൻ ഷൂട്ടിങ് ആരംഭിച്ചു. കെ ആര്‍ കൃഷ്‍ണകുമാറിന്റെ തിരക്കഥയിലൊരുങ്ങുന്ന ഒരു ത്രില്ലർ ചിത്രമായ ട്വൽവ്ത് മാൻ നിർമിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. പൂജയുടെ ചിത്രങ്ങൾ മോഹൻലാൽ നവമാധ്യമങ്ങളിൽ പങ്ക് വച്ചു.

24 മണിക്കൂറുകൾക്കുള്ളിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. തൊടുപുഴയാണ് പ്രധാന ലൊക്കേഷൻ. കോവിഡ് നിയന്ത്രണങ്ങളോടെ ഒറ്റ ലൊക്കേഷനിൽ ചിത്രീകരണം പൂർത്തിയാക്കാനാണ് പദ്ധതി. അതുകൊണ്ട് തന്നെ ചുരുക്കം ചില അഭിനേതാക്കൾ മാത്രമാകും സിനിമയിൽ പ്രത്യക്ഷപ്പെടുക. സിനിമയിൽ പാട്ടുകളും ഉണ്ടാകില്ല.ദൃശ്യം 2വിന്റെ പിന്നിൽ പ്രവർത്തിച്ച സാങ്കേതിക പ്രവർത്തകർ ഈ ചിത്രത്തിലും അണിനിരക്കും. എഡിറ്റിങ് വി.എസ്. വിനായക്, ഛായാഗ്രഹണം സതീഷ് കുറുപ്പ്, പശ്ചാത്തല സംഗീതം അനിൽ ജോൺസൺ, പ്രൊഡക്‌ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, കോസ്റ്റ്യൂംസ് ലിന്റാ ജീത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close