MUSICNEWSTrendingviral

മരക്കാറിന്റെ തീം മ്യൂസിക് റിലീസ് ചെയ്ത് മോഹൻലാൽ; നിമിഷങ്ങൾക്കകം വീഡിയോ വൈറൽ

ലോകമെമ്പാടുമുള്ള മലയാളികൾ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം മരക്കാറിന്റെ തീം മ്യൂസിക് റിലീസ് ചെയ്ത് മോഹൻലാൽ. ഔദ്യോഗിക സമൂഹമാധ്യമ പേജിലൂടെയാണ് താരം മ്യൂസിക് പുറത്തിറക്കിയത്. മരക്കാറിനു വേണ്ടി അതിഗംഭീരമായി ഒരുക്കിയ തീം മ്യൂസിക് പങ്കുവയ്ക്കുകയാണെന്നും എല്ലാവരും ആസ്വദിക്കുമെന്നു പ്രതീക്ഷിക്കുന്നുവെന്നും മോഹൻലാൽ വീഡിയോക്കൊപ്പം കുറിച്ചു.

റിലീസ് ചെയ്ത് നിമിഷങ്ങൽക്കകം തന്നെ മോഹൻലാലിന്റെ സമൂഹമാധ്യമ പോസ്റ്റ് ആരാധകർക്കിടയിൽ ചർച്ചയായി. കേൾക്കുന്തോറും കോൾമയിർ കൊള്ളുന്നുവെന്നാണ് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും. രാഹുൽ രാജ് ആണ് മരക്കാറിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത്. റോണി റാഫേൽ ചിത്രത്തിനു വേണ്ടി ഗാനങ്ങൾ ചിട്ടപ്പെടുത്തി.പ്രിയദർശന്റെ സംവിധാനത്തിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരക്കാർ’. പ്രേക്ഷകരുടെ ആശങ്കകള്‍ക്കു വിരാമമിട്ട് ചിത്രം തിയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് അടുത്തിടെയാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. ഡിസംബർ 2ന് ‘മരക്കാർ’ പ്രദർശനത്തിനെത്തും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close