Movies

12 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ – ഷാജി കൈലാസ് ടീം ഒന്നിക്കുന്നു ; ചിത്രത്തിന്റെ പൂജാ ചിത്രങ്ങൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ

12 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന പുതിയ ചിത്രം ഇന്നാരംഭിച്ചു. ചിത്രത്തിന്റെ പൂജാ ചിത്രങ്ങൾ മോഹൻലാൽ തന്റെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. 2009 ൽ പുറത്തിറങ്ങിയ റെഡ് ചില്ലീസ് ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. കടുവ എന്ന പൃഥ്വിരാജ് ചിത്രമാണ് ഷാജി കൈലാസ് അവസാനം സംവിധാനം ചെയ്ത ചിത്രം. ട്വൽത്ത് മാൻ എന്ന ജീത്തു ജോസഫ് ചിത്രത്തിന് ശേഷം മോഹൻലാൽ നായകനാകുന്ന ചിത്രവുമാണിത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ മുപ്പതാം നിർമ്മാണ സംരംഭമാണിത്. ആറാം തമ്പുരാൻ, നരസിംഹം, നാട്ടുരാജാവ്, ബാബ കല്യാണി, അലിഭായ് എന്നിവയൊക്കെ മോഹൻലാൽ – ഷാജി കൈലാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളാണ്. രാജേഷ് ജയറാമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മരക്കാർ, ബ്രോ ഡാഡി, ട്വൽത്ത് മാൻ എന്നിങ്ങനെ അനവധി ചിത്രങ്ങളാണ് മോഹനലാലിന്റേതായി പുറത്തു വരാനുള്ളത്. ഇവയുടെയൊക്കെ നിർമ്മാണം ആന്റണി പെരുമ്പാവൂരാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close