Moviesviral

വന്നോ എന്ന് ചോദിച്ചാൽ കണ്ടെന്ന് പറയണം; മോഹൻലാലിനെ നേരിൽ കാണണമെന്ന് പറഞ്ഞ അമ്മയെ വീഡിയോ കോൾ ചെയ്ത് താരം; നേരിൽ കാണാം എന്ന് ഉറപ്പും നൽകി

നാളുകളായുള്ള ആഗ്രഹം സാധിച്ച് 80 കാരിയായ രുഗ്മിണിയമ്മ. തനിക്കേറ്റവും ഇഷ്ട്ടപെട്ട നടൻ മോഹൻലാലിനെ കാണണമെന്നതായിരുന്നു രുഗ്മിണിയമ്മയുടെ ഏറ്റവും വലിയ ആഗ്രഹം. മോഹൻലാലിന്റെ കടുത്ത ആരാധിക കൂടിയായ അമ്മ അടുത്തിടെ ഒരു ചാനൽ പരിപാടിയിൽ വെച്ചായിരുന്നു മോഹൻലാലിനെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത്. പൂങ്കുന്നത്തെ അഗതി മന്ദിരത്തിൽ താമസിക്കുന്ന രുഗ്മിണിയമ്മ നടനെ കാണണം എന്നു പറഞ്ഞ് കരയുകയുണ്ടായി. ഇത് സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധിക്കപ്പെടുകയും മോഹൻലാൽ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. മോഹൻലാലിന്റെ ശ്രദ്ധയിൽപ്പെട്ടതോടെ താരം വീഡിയോ കോൾ വഴി രുഗ്മിണിയമ്മയെ വിളിക്കുകയായിരുന്നു.

തന്റെ ഇഷ്ട താരത്തെ ഫോണിന്റെ അങ്ങേ തലക്കൽ കണ്ടതോടെ അമ്മയ്ക്ക് സന്തോഷമായി. പിന്നെ ഇരുവരും കുശലം പറയാൻ ആരംഭിച്ചു. എന്താണ് കരിച്ചിലൊക്കെ എന്ന് ചോദിച്ച മോഹൻലാലിനോട് നേരിട്ട് കാണണമെന്നായിരുന്നു രുഗ്മിണിയമ്മയുടെ മറുപടി. കോവിഡ് മാറിയിട്ട് തീർച്ചയായും കാണാമെന്ന് താരം ഉറപ്പും നൽകുന്നു. എല്ലാരും വന്നോ എന്ന് ചോദിക്കുന്നു എന്ന് പറഞ്ഞ അമ്മയോട് കണ്ടു എന്ന് പറയാൻ താരം പറയുന്നു. ശേഷം ഉമ്മയും നൽകിയാണ് മോഹൻലാൽ കോൾ കട്ടാക്കുന്നത്. എന്തായാലും രുഗ്മിണിയമ്മയുടെ ആഗ്രഹം പൂർത്തിയാക്കി നടൻ മോഹൻലാൽ. ഇപ്പോൾ ഇരുവരുടെയും സംഭാഷണ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close