KERALANEWSTop News

തട്ടിപ്പുകൾ പെരുകുന്നു; മ​ഹാ​രാ​ഷ്​ട്ര​യി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തന്റെ പേര് പ​റ​ഞ്ഞ് പ​ണ​പ്പി​രി​വ്; മ​ഹാ​രാ​ഷ്​​ട്ര സ്വ​ദേ​ശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

അ​ന്തി​ക്കാ​ട്: മ​ഹാ​രാ​ഷ്​​ട്ര​യി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തന്റെ പേ​ര് പ​റ​ഞ്ഞ് പ​ണ​പ്പി​രി​വ് നടത്തിയ മുബൈ സ്വദേശിയെ പിടികൂടി. മ​ഹാ​രാ​ഷ്​​ട്ര സ്വ​ദേ​ശി മ​ഹേ​ന്ദ്ര​നാ​ഥ് ശ​ങ്ക​ര്‍ ഭോ​സ്​​ലെ​യാ​ണ്​ (40) നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിച്ച് വീടുകളിൽ വന്ന് മും​ബൈ​യി​ലെ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ അ​ക​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​ന്‍ ധ​ന​വും വ​സ്ത്ര​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ടും. കഥ വിശ്യസിച്ച് വീട്ടുകാർ ഇയാൾക്ക് വസാത്ര മായും പണമായും സഹായങ്ങൾ നൽകുകയും ചെയ്യും.

മ​ല​യാ​ളം ചോ​ദി​ച്ച​വ​രോ​ട് ഹി​ന്ദി​യി​ല്‍ മ​റു​പ​ടി പ​റ​ഞ്ഞും ഹി​ന്ദി​യി​ല്‍ സം​സാ​രി​ക്കാ​ന്‍ ശ്ര​മി​ച്ച​വ​രോ​ട്‌ മ​ല​യാ​ള​വും മ​റ്റുഭാഷകളും പ​ര​സ്പ​ര വി​രു​ദ്ധ​മാ​യി പ​റ​ഞ്ഞുമാണ് ഇയാൾ കാളുകളെ കബിളിപ്പിച്ചിരിക്കുന്നത്. എന്നാൽ അ​ന്തി​ക്കാ​ട് അ​ഞ്ചാം വാ​ര്‍​ഡി​ലെ പു​ത്ത​ന്‍​കോ​വി​ല​കം വി​ല്ല​യി​ലെ​ത്തി​യ​തോ​ടെ സംഭവം വെളിച്ചത്തായി. ഇയാളഉടെ പ്രവർത്തിയിൽ സംശയം തോന്നിയതോടെ വി​ല്ല​യി​ലെ ചി​ല കു​ടും​ബ​ങ്ങ​ള്‍ ചോ​ദ്യം ചെ​യ്യുകയും സംഭവം വെള്ച്ചത്താവുകയും ചെയ്തു. തുടർന്ന് നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ച്ച്‌ ഇ​യാ​ളെ ത​ട​ഞ്ഞു​നി​ര്‍​ത്തി പൊ​ലീ​സി​ല്‍ ഏ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണെ​ന്ന് അ​ന്തി​ക്കാ​ട് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close