INDIANEWS

യൂണിഫോം, ബാഗ് എന്നിവ വാങ്ങാൻ പണം നൽകും; പണം രക്ഷിതാക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തും; സ്‌കൂൾ വിദ്യാർത്ഥികൾക്ക് സഹായവുമായി യുപി സർക്കാർ

ലക്നൗ: വിദ്യാർത്ഥികൾക്ക് സഹായമായി ഉത്തർപ്രദേശ് സർക്കാർ. 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് യൂണിഫോം, ബാഗ് എന്നിവ വാങ്ങാൻ സർക്കാർ പണം നൽകും. ഇതിനായുള്ള പണം രക്ഷിതാക്കളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറാനാണ് യുപി സർക്കാരിന്റെ തീരുമാനം. സർക്കാർ, സർക്കാർ-എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കാണ് യൂണിഫോം, സ്‌കൂൾ ബാഗുകൾ, ഷൂസ് തുടങ്ങിയവ വാങ്ങാൻ സർക്കാർ പണം നൽകുക.

ഇതിനായി 1800 കോടി രൂപ ചെലവഴിക്കുമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. നിലവിൽ സ്‌കൂൾ യൂണിഫോം, ഷൂസ്, സ്‌കൂൾ ബാഗുകൾ എന്നിവ സൗജന്യമായാണ് സ്‌കൂളുകൾ വഴി നൽകുന്നത്. പദ്ധതി പ്രകാരം 1.6 കോടി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് സഹായധനം ലഭിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close