NEWSSocial MediaTrendingVIDEOSviralWORLD

കണ്ണാടി നോക്കി കൺഫ്യൂഷൻ ആകുന്ന കുരങ്ങൻ; വൈറൽ വീഡിയോ കാണാം

മൃഗങ്ങളുടെയും പക്ഷികളുടെയും രസകരമായ നിരവധി വീഡിയോകളാണ് ദിനപ്രതി സോഷ്യൽ മീഡിയ കൈയ്യടക്കുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഉള്ള ഒരു വീഡിയോ ആണ് വൈറൽ ആവുന്നത്. ഇവിടെ താരം ഒരു കുരങ്ങനാണ്. ഒരു മോട്ടോര്‍ബൈക്കിന്‍റെ കണ്ണാടിയില്‍ തന്നെത്തന്നെ കാണുന്ന ഒരു കുരങ്ങന്‍റേതാണ് വൈറൽ ആവുന്ന ഈ വീഡിയോ.

വിഡിയോയിൽ കുരങ്ങൻ കണ്ണാടിയിൽ നോക്കിയിരിക്കുന്നത് കാണാം. എന്നാൽ ആദ്യം നോക്കുമ്പോൾ കുരങ്ങൻ ഒന്ന് ഞെട്ടും. തന്നെ പോലെ വേറെ ഒരു കുരങ്ങനെ ആണ് കാണുന്നത് എന്നാണ് അത് വിചാരിച്ചത് എന്ന് തോന്നുന്നു. എന്നാൽ പിനീട് തനിക്ക് അബദ്ധം പറ്റിയതാണെന്ന് മനസിലാവുന്നുണ്ട്. എന്നാലും ചെറിയൊരു ആശയക്കുഴപ്പമുണ്ട്. അത് കുരങ്ങന്‍റെ തല ചൊറിയലിലൂടെ മനസിലാവും. വളരെ എളുപ്പം തന്നെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.

ഇതുപോലെ നേരത്തെയും കുരങ്ങന്മാരുടെ വീഡിയോ വൈറലായിട്ടുണ്ട്. മധ്യപ്രദേശിലെ മണ്ടലയിൽ നിന്ന് മദ്യഷാപ്പിനുള്ളിൽ ഇരുന്നുകൊണ്ട് ഒരു കുരങ്ങൻ തന്റെ പ്രിയപ്പെട്ട വിസ്കി ആസ്വദിക്കുന്നതിന്റെ ഒരു വീഡിയോ ഇതുപോലെ വൈറൽ ആയിരുന്നു. മദ്യവിൽപ്പനശാലയിലെ അസാധാരണ ഉപഭോക്താവിനെ കടയുടമ സ്വാഗതം ചെയ്തതിനേക്കാൾ പ്രിയപ്പെട്ട പാനീയം തിരഞ്ഞെടുക്കാനും അനുവദിച്ചിരുന്നു. അതുപോലെ, മെട്രോയില്‍ യാത്ര ചെയ്യുന്ന ഒരു കുരങ്ങന്‍റെ വീഡിയോയും നേരത്തെ വൈറലായിരുന്നു.

സോഷ്യൽ മീഡിയ കൈയടക്കാൻ കുരങ്ങന്മാർക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close