NEWSviral

മാസ്ക് ധരിച്ച് തെരുവിലെ കുരങ്ങൻ; കൗതുകമുണർത്തി വീഡിയോ

ന്യൂഡൽഹി: കോവിഡ് കാലഘട്ടത്തിൽ വീട്ടിലടച്ച് ഇരിക്കേണ്ടി വരുന്നവർക്കും മഹാമാരിയുടെ കലുഷിത കാലാവസ്ഥയിൽ മാനസിക സമ്മർദ്ദം പിരിമുറുക്കപ്പെടുന്നവർക്കും ആശ്വാസമായി നിരവധി കൗതുക ചിത്രങ്ങളും വീഡിയോകളും പ്രത്യക്ഷപ്പെടാറുണ്ട്. കോവിഡ് വന്നതോടെ മാസ്ക് ധരിക്കുന്നത് ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. സ്വന്തം വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് പോലും മാസ്ക് ഇടീപ്പിക്കുന്ന കാലമാണിത്. ഇത്തരത്തിൽ മാസ്ക് ധരിക്കുന്ന ഒരു കുരങ്ങന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

വളരെ കുറച്ചു മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ, തെരുവിലൂടെ നടന്ന ഒരു കുരങ്ങൻ നിലത്തു കിടക്കുന്ന ഒരു കറുത്ത മാസ്ക് കാണുന്നു. അതിശയമെന്ന് പറയട്ടെ മാസ്ക് കണ്ടയുടനെ അതെടുത്ത് കുരങ്ങൻ തന്റെ മുഖം മൂടി നടക്കുകയാണ്. കുറച്ചു നേരം ഇരുന്ന കുരങ്ങന്റെ സമീപത്തേക്ക് വീഡിയോ എടുത്ത വ്യക്തി അടുക്കുന്നോടെ വീണ്ടും കുരങ്ങൻ മാസ്ക് മുഖത്തേക്ക് മൂടി നടന്നുനീങ്ങുന്ന കാഴ്ച കൗതുകമുണർത്തുന്നു. വീഡിയോ പിടിക്കുന്ന വ്യക്തിയാകട്ടെ ചിരിച്ചുകൊണ്ട് കുരങ്ങനെ ‘ഇതിഹാസം’ വിശേഷിപ്പിച്ചു.

കോവിഡ് ലോകത്തെ മുഴവൻ വിറപ്പിക്കുമ്പോഴും മാസ്ക് ധരിച്ച്‌ നടക്കാൻ മടിയുള്ളവർ ഇപ്പോഴും നമ്മുടെ നാട്ടിൽ ധാരാളമായുണ്ട്. അവർക്ക് മാതൃകയാക്കാം ഈ കുരങ്ങനെ. മനുഷ്യരേക്കാൾ വിവേകമുണ്ട് കുരങ്ങനെന്ന് വിശേഷിപ്പിച്ചുള്ള കമൻറ്റുകൾ വീഡിയോക്ക് താഴെ പ്രത്യക്ഷപെടുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close