KERALANEWSTop News

പുരാവസ്തു തട്ടിപ്പ് കേസ് ; മോൻസൻ മാവുങ്കലിനെ നവംബർ മൂന്ന് വരെ റിമാൻഡ് ചെയ്തു

കൊച്ചി : പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കലിനെ റിമാൻഡ് ചെയ്തു. നവംബർ മൂന്നാം തിയതി വരെയാണ് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്. കസ്റ്റഡി കാലാവധി കഴിഞ്ഞ മോൻസനെ ഇന്ന് എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്നാണ് നടപടി.

മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനായി വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍ഡിഒയുടെ പേരില്‍ വ്യാജരേഖ ചമച്ച കേസിലാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ആവശ്യപ്പെടുക. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ കേസില്‍ മോന്‍സന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസപദാര്‍ത്ഥം തന്റെ പക്കല്‍ വില്‍പനക്കായി ഉണ്ടെന്ന് തെളിയിക്കാന്‍ വ്യാജ രേഖ ചമച്ചതിനാണ് കേസ്. ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞന്‍ നല്‍കിയെന്ന രീതിയിലാണ് മോന്‍സണ്‍ രേഖ ഉണ്ടാക്കിയതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍.

ഇതിനുപുറമേ മോൻസനെതിരെയുള്ള പോക്സോ കേസിൽ തെളിവെടുപ്പിനായി അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close