NEWSTrendingWORLD

സത്യസന്ധതയ്ക്ക് അംഗീകാരമായി നിധിപ്പെട്ടി; തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിലെ രത്നശേഖരത്തിന്റെ പാതി പർവതാരോഹകന്

പാരിസ്: വിമാനാപകടങ്ങളിൽ ജീവനും സ്വപ്നവും പൊലിയുന്നവർ പലരാണ്. യൂറോപ്പിലെ മോബ്ലാ പർവത സാനുക്കളിൽ നിന്ന് കണ്ടെത്തിയ മാണിക്യവും മരതകവും ഇന്ദ്രനീലക്കല്ലുകളും നിറച്ച ആ ഇന്ത്യൻ നിർമിത ലോഹപ്പെട്ടിയ്ക്ക് പിന്നിലും പറയാൻ ഒരു സ്വപ്നത്തിന്റെ കഥ ഉണ്ടാകും. എന്നാൽ ഇനി അതിന്റെ പാതി അവകാശി മറ്റൊരാളാണ്, വർഷങ്ങൾക്ക് മുൻപ് പർവത നിരകളിൽ മൂടപ്പെട്ട അത് കണ്ടെടുത്ത ആ പർവ്വതാരോഹകന്.

അരനൂറ്റാണ്ടായി മഞ്ഞിൽ പുതഞ്ഞു കിടന്ന രത്‌നക്കല്ലുകൾ 2013 ലാണ് പർവതാരോഹകനു കിട്ടിയത്. അവിടെ 2 വിമാനാപകടങ്ങൾ നടന്നിട്ടുണ്ടെന്ന് അറിയാവുന്ന അദ്ദേഹം മലയിറങ്ങി വന്ന് പെട്ടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.

യഥാർഥ അവകാശികളെ കണ്ടെത്താനാകാതെ നിയമക്കുരുക്കിൽപ്പെട്ട 3.4 ലക്ഷം ഡോളർ (2.56 കോടി രൂപ) വിലമതിക്കുന്ന രത്‌നശേഖരമാണു കണ്ടെത്തിയയാൾക്കും സ്ഥലം ഉടമയായ സർക്കാരിനുമായി വീതിച്ചു നൽകുന്നത്. 1966 ൽ തകർന്നു വീണ എയർ ഇന്ത്യയുടെ ബോയിങ് 707 കാഞ്ചൻജംഗ വിമാനത്തിൽ ഇന്ത്യയുടെ ആണവശിൽപി ഹോമി ഭാഭയും ഉണ്ടായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close