KERALANEWS

ഓണക്കാലത്ത് അതീവജാഗ്രത വേണം; വാക്‌സിൻ പാഴാക്കാതെ ഉപയോഗിച്ച കേരളത്തിന് അഭിനന്ദനം; ഒരുകോടി ഡോസിലേറെ വാക്‌സിൻ അടുത്ത മാസം നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഈമാസവും അടുത്തമാസവുമായി കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഓണക്കാലത്ത് അതീവ ജാഗ്രത വേണമെന്നും കോവിഡ് നിയന്ത്രണങ്ങള്‍ കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു.

1.11 കോടി ഡോസ് വാക്‌സിനാണ് കേരളം ആവശ്യപ്പെട്ടത്. അത്രയും ഡോസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. കോവിഡില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു. വാക്‌സിന്‍ ഒരുതുള്ളിപോലും പാഴാക്കാതെ ഉപയോഗിച്ച നടപടിയെയും അദ്ദേഹം പ്രശംസിച്ചു.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാതെ തുടരുന്ന സാഹചര്യത്തിലാണ് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്താനായി കേന്ദ്ര ആരോഗ്യമന്ത്രി കേരളത്തിലെത്തിയത്. മുഖ്യമന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും എച്ച്.എല്‍എല്ലിലും ആരോഗ്യമന്ത്രിയും സംഘവും സന്ദര്‍ശനം നടത്തും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close