INDIANEWSTop News

രാ​ജ്യ​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ 10,000ത്തി​ല​ധി​കം അധ്യാ​പ​ക തസ്​തികകൾ ഒഴിഞ്ഞുകിടക്കുന്നു; ഇതിൽ പകുതിയും പി​ന്നാ​ക്ക, പ​ട്ടി​ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ സം​വ​ര​ണം​ ചെ​യ്യ​പ്പെ​ട്ട​ത്; മോ​ദി സ​ർ​ക്കാ​റി​ന്റെ മ​റ്റൊ​രു വർഷാ​വ​സാ​ന സ​മ്മാ​ന​മാ​ണി​തെ​ന്ന് ഒഴി​വു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി കോൺഗ്രസ്​ നേ​താ​വ്​ പി. ​ചി​ദം​ബ​രം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ 10,000ത്തി​ല​ധി​കം അ​ധ്യാ​പ​ക തസ്​തികകൾ ഒഴിഞ്ഞുകിടക്കുന്നു. ഇ​തി​ൽ 4,126 ത​സ്​​തി​ക​ക​ളും കണക്കുകൾ പ്രകാരം പി​ന്നാ​ക്ക, പ​ട്ടി​ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ സം​വ​ര​ണം​ ചെ​യ്യ​പ്പെ​ട്ട​താ​ണ്. ഇത് കേ​ന്ദ്ര സ​ർ​ക്കാ​ർ​ത​ന്നെ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ളി​ൽ വ്യ​ക്ത​മാണ്. മോ​ദി സ​ർ​ക്കാ​റി​ന്റെ മ​റ്റൊ​രു വ​ർ​ഷാ​വ​സാ​ന സ​മ്മാ​ന​മാ​ണി​തെ​ന്ന്​ അ​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ പി. ​ചി​ദം​ബ​രം ട്വി​റ്റ​റി​ൽ കു​റി​ച്ചു.

കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, ​ഐ.​ഐ.​ടി​ക​ൾ, ഐ.​ഐ.​എ​മ്മു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 10,814 ഒ​ഴി​വു​ക​ളാ​ണ്​ നി​ക​ത്താ​തെ കി​ട​ക്കു​ന്ന​തെ​ന്ന്​ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​സ​ഭ​യി​ൽ ഇ​തു സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി ന​ൽ​കു​ക​യു​ണ്ടാ​യി. കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലാ​ണ്​ ഏ​റ്റ​വും അ​ധി​കം ഒ​ഴി​വു​ക​ൾ, 6,535.

ഇ​ന്ദി​ര ഗാ​ന്ധി നാ​ഷ​ന​ൽ ഓ​പ​ൺ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ൽ 403, ഐ.​െ​എ.​ടി​ക​ളി​ൽ 3,876 ഒ​ഴി​വു​ക​ൾ. 2019ൽ ​കേ​ന്ദ്രം പാ​ർ​ല​മെൻറി​ൽ ന​ൽ​കി​യ മ​റു​പ​ടി പ്ര​കാ​രം രാ​ജ്യ​ത്തെ 40 കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലാ​യി 17,092 ത​സ്​​തി​ക​ക​ളി​ൽ 5,606 എ​ണ്ണം നി​ക​ത്താ​നു​ണ്ടെ​ന്നാ​യി​രു​ന്നു. ഇ​ത്​ 2021 ആ​യ​പ്പോ​ൾ കു​റ​യു​ന്ന​തി​നു​ പ​ക​രം 6,535 ആ​യി . 23 ​ഐ.​ഐ.​ടി​ക​ളി​ലാ​യി 2019ൽ 2,813 ​ഒ​ഴി​വു​ക​ളാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ത് 3,876 ആ​യി. ​കേ​​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ​ട്ടി​ക ജാ​തി​ക്കാ​യി 2,272 സീ​റ്റും പ​ട്ടി​ക​വ​ർ​ഗ​ത്തി​നാ​യി 1,154 സീ​റ്റു​ക​ളു​മാ​ണ്​ സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള​ത്.

ഇ​തി​ൽ 1,055 ഉം 590 ​ഉം സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു കി​ട​ക്കു​ക​യാ​ണെ​ന്ന് ​ ലോ​ക്​​സ​ഭ​യി​ൽ ടി.​എ​ൻ. പ്ര​താ​പ​ൻ ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന്​ കേ​ന്ദ്രം മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു. ഇ​ന്ദി​ര ഗാ​ന്ധി നാ​ഷ​ന​ൽ ഓ​പ​ൺ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ൽ പ​ട്ടി​ക ജാ​തി​ക്കാ​യി സം​വ​ര​ണം ചെ​യ്​​ത 120 സീ​റ്റി​ൽ 54 ഉം ​പ​ട്ടി​ക വ​ർ​ഗ​ത്തി​നാ​യു​ള്ള 53 സീ​റ്റി​ൽ 26 ഉം ​നി​ക​ത്തി​യി​ട്ടി​ല്ല.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close