KERALANEWS

സംസ്ഥാനത്ത് ഒരു കോടിയിലധികം പേര്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ; ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് 2,41,20,256 പേര്‍ ആദ്യ ഡോസ് വാക്‌സിനും 1,00,90,634 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു. അങ്ങനെ സംസ്ഥാനത്ത് രണ്ട് ഡോസ് കോവിഡ് വാക്‌സിനും സ്വീകരിച്ചവരുടെ എണ്ണം ഒരു കോടിയിലധികം എത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 37.78 ശതമാനമാണ് രണ്ടാം ഡോസ് വാക്‌സിനേഷന്‍. ഇതോടെ സംസ്ഥാനത്ത് ആദ്യഡോസ് 90.31 ശതമാനമായി. ഇതോടെ ആകെ സമ്പൂര്‍ണ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 3,42,10,890 ആയി.

സംസ്ഥാനത്ത് എറണാകുളം, തിരുവനന്തപുരം, വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളാണ് വാക്‌സിനേഷന് മുന്നിലുള്ളത്. 1,77,51,202 സ്ത്രീകളും 1,64,51,576 പുരുഷന്മാരുമാണ് വാക്‌സിന്‍ ഇതുവരെ സ്വീകരിച്ചത്. ഇനിയും വാക്‌സിന്‍ എടുക്കാനുള്ളവര്‍ എത്രയും വേഗം വാക്‌സിനേഷന്‍ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

കോവിഡ് മുന്നണിപോരാളികളില്‍ 100 ശതമാനം പേര്‍ ആദ്യഡോസ് വാക്‌സിനും 87 ശതമാനം പേര്‍ രണ്ടാംഡോസും എടുത്തു. 45ല്‍ വയസ്സില്‍ കൂടുതലുള്ള 96 ശതമാനത്തിലധികം പേര്‍ ആദ്യഡോസും 56 ശതമാനം പേര്‍ രണ്ടാംഡോസും സ്വീകരിച്ചു. ഒപ്പം സംസ്ഥാനത്ത് 50,000 ഡോസ് കൊവാക്‌സിനും കൂടി ലഭിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close