INDIAKERALANEWS

മുല്ലപ്പെരിയാർ ഡാമിൽനിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകണം; തമിഴ്നാടിനോട് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ജലനിരപ്പുയരുന്ന സാഹചര്യത്തിൽ ഡാമിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നീരൊഴുക്ക് ഇത്തരത്തിൽ തുടർന്നാൽ ഡാമിൽ ജലനിരപ്പ് അതിവേഗം ഉയരാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ടി വന്നാൽ 24 മണിക്കൂർ മുൻപ് അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ശനിയാഴ്ച വൈകിട്ട് 136 അടിയായതായി തമിഴ്നാട് ആദ്യ അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 138 അടിയിൽ എത്തിയാൽ രണ്ടാമത്തെ അറിയിപ്പും 140 അടിയിൽ ആദ്യ ജാഗ്രതാ നിർദേശവും നൽകും. 142 അടിയാണ് അനുവദനീയമായ പരമാവധി ജലനിരപ്പ്. ജലനിരപ്പ് 142 അടി എത്തിയതിനു ശേഷമേ വെള്ളം പെരിയാറിലേക്കു തുറന്നുവിടാൻ സാധ്യതയുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close