AUTOMOTIVENEWSTECH

രാജ്യത്തെ ഏറ്റവും വിലയേറിയ സ്കൂട്ടർ ; ബി.എം.ഡബ്ല്യൂ. സി 400 ജിറ്റി അവതരിപ്പിച്ചു

ന്യൂ ഡൽഹി : പ്രമുഖ വാഹനനിർമ്മാതാക്കളായ ബി.എം.ഡബ്ല്യൂ. രാജ്യത്തെ ഏറ്റവും വിലയേറിയ സ്കൂട്ടർ അവതരിപ്പിച്ചു. സി 400 ജിറ്റി എന്നാണ് സ്കൂട്ടറിന്റെ പേര്. 9.95 ലക്ഷം രൂപയാണ് സ്കൂട്ടറിന്റെ എക്സ് ഷോറൂം വില. ഇതിന്റെ ബുക്കിംഗ് ആരംഭിച്ചതായി ബി.എം.ഡബ്ല്യൂ. ഗ്രൂപ്പ് ഇന്ത്യ അറിയിച്ചു. നഗരത്തിൽ ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ വാഹനമാണിതെന്ന് ബി.എം.ഡബ്ല്യൂ. ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവാ പറഞ്ഞു. സ്കൂട്ടർ അവതരിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

350 സിസി സ്‌കൂട്ടറിന് വാട്ടര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടറാണ് ഉള്ളത്. ഫോര്‍ സ്‌ട്രോക്ക് സ്‌കൂട്ടറിന് 34 എച്ച്പി വരെ കരുത്തുണ്ട്. 7500 ആര്‍പിഎമ്മും പരമാവധി 35 എന്‍എം വരെയുള്ള ടോര്‍ക്കും മറ്റ് സവിശേഷതകളാണ്. 9.5 സെക്കന്‍ഡിനുള്ളില്‍ നൂറ് കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ സാധിക്കും. 139 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്നവിധമാണ് വാഹനത്തിന്റെ രൂപകല്‍പ്പന.

6.5 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്എടി സ്‌ക്രീനാണ് മറ്റൊരു പ്രത്യേകത. ഓട്ടോമാറ്റിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, സീറ്റ് സ്‌റ്റോറേജ് കംപാര്‍ട്ട്‌മെന്റ്, യുഎസ്ബി ചാര്‍ജിംഗ് സോക്കറ്റ് ഉള്‍പ്പെടെ മറ്റ് അനവധി സൗകര്യങ്ങളും സ്‌കൂട്ടറില്‍ ക്രമീകരിച്ചിട്ടുണ്ട്. ആല്‍പ്പൈന്‍ വൈറ്റ്, സ്റ്റൈല്‍ ട്രിപ്പിള്‍ ബ്ലാക്ക് എന്നി നിറങ്ങളിലാണ് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close