INDIANEWS

“മോസ്റ്റ് സ്റ്റൈലിഷ് പൊളിറ്റീഷ്യൻ” അവാർഡ് ആം ആദ്മി എംഎൽഎയ്ക്ക്; അഭിനന്ദനം അറിയിച്ച് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: ഇന്ത്യ ഫാഷൻ അവാർഡിൽ “മോസ്റ്റ് സ്റ്റൈലിഷ് പൊളിറ്റീഷ്യൻ” പുരസ്കാരം കരസ്ഥമാക്കി ആം ആദ്മി പാർട്ടി എംഎൽഎ രാഘവ് ഛദ്ദ. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ എംഎൽഎയാണ് ഇക്കാര്യം പങ്കുവെച്ചത്. യുവ നേതാവിന്റെ നേട്ടത്തിൽ പാർട്ടി മേധാവിയും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ അഭിനന്ദനം അറിയിച്ചു.

ഡൽഹിയിലെ രജീന്ദർ നഗറിൽ നിന്നുള്ള എംഎൽഎയാണ് രാഘവ് ഛദ്ദ. 33 കാരനായ ഛദ്ദ, ആം ആദ്മിക്ക് വേണ്ടി നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്. ഡൽഹി ജല ബോർഡ് വൈസ് ചെയർമാൻ, ആം ആദ്മി പാർട്ടിയുടെ പഞ്ചാബ് കോ-ഇൻചാർജ്, ദേശീയ വക്താവ്, പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗം എന്ന നിലയിലും പ്രവർത്തിക്കുന്നു.

“ഞങ്ങളുടെ പാർട്ടിയിൽ സത്യസന്ധരും അർപ്പണബോധമുള്ളവരും രാജ്യസ്നേഹികളുമായ നേതാക്കളുണ്ട്. ഇപ്പോൾ, ഏറ്റവും സ്റ്റൈലിഷും ഞങ്ങൾക്കുണ്ട്! അഭിനന്ദനങ്ങൾ രാഘവ് ഛദ്ദ” അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.

രാജ്യത്തെ വിവിധ തലങ്ങളിലുള്ള ഫാഷൻ ഹീറോകളെ ആഗോള പ്രേക്ഷകർക്കായി പ്രദർശിപ്പിക്കുക എന്നതാണ് അവാർഡ് വിതരണത്തിലൂടെ ഉദ്ദേശിക്കുന്നത്. ‘രജ്ഞിഗന്ധ സിൽവർ പേൾസ്’ ആണ് അവാർഡിന്റെ ടൈറ്റിൽ സ്പോൺസർ.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close