KERALANEWSTravelTrending

വിവാഹവാർഷിക സമ്മാനമായി ലഭിച്ച ബുള്ളറ്റിൽ ഒരു ദൂരയാത്ര; ചേകവന്മാരുടെ നാട്ടിൽ നിന്ന് ടീച്ചറും മകളും കാതങ്ങൾ താണ്ടുന്നത് ഭൂമിയിലെ സ്വർഗ്ഗമായ കാശ്മീരിലേക്ക്

ഭൂമിയിലെ സ്വർഗ്ഗമായ കശ്മീർ സഞ്ചാരികളുടെ സ്വപ്ന കേന്ദ്രമാണ്. വിവാഹ വാർഷികത്തിനു ഭർത്താവ് മധുസൂദനൻ ബുള്ളറ്റ് ബൈക്ക് സമ്മാനമായി നൽകിയപ്പോൾ അനീഷയുടെ മനസ്സിലും ആദ്യമെത്തിയ ട്രിപ്പ് സ്പോട്ടും കാശ്മീരാണ്. യാത്രയിലും പ്ലാനിങ്ങിലും കട്ടക്ക് കൂട്ടായി മകൾ മധുരിമയും കൂടിയപ്പോൾ അമ്മയും മകളും യാത്രയായി; സ്വപ്നങ്ങൾക്ക് ചിറകേറ്റി, കൊടുമുടികളിലേക്ക്.

കാനായി നോർത്ത് യുപി സ്കൂൾ അധ്യാപികയാണ് മണിയറ സ്വദേശി അനീഷ. മകൾ പയ്യന്നൂർ കോളജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനി മധുരിമ. യാത്രകൾ ഇഷ്ടപ്പെടുന്ന അനീഷയ്ക്ക് കഴിഞ്ഞ വർഷം വിവാഹ വാർഷികത്തിനാണ് മധുസൂദനൻ ബൈക്ക് സമ്മാനിച്ചത്. സാഹസികയാത്രകളോടുള്ള ഇഷ്ടമാണ് ഇവരുടെ ഊർജം. ദൂരത്തേക്കുറിച്ചോ പ്രതിബന്ധങ്ങളെക്കുറിച്ചോ വേവലാതിയില്ല.

കഴിഞ്ഞ വർഷം കശ്മീർയാത്ര തീരുമാനിച്ചെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ കാരണം മാറ്റിവച്ചു. പകരം മൈസൂരുവിലേക്ക്. പിന്നീട് ഇപ്പോൾ കാശ്മീരിലേക്കുള്ള യാത്രയിൽ. ഓരോ ദിവസത്തെയും യാത്രയുടെ അവസാനം സുരക്ഷിതമായ എതെങ്കിലും ഇടത്ത്‌ ഉറങ്ങും. ലഡാക്കിലേക്കുള്ള ഇവരുടെ യാത്ര ഞായറാഴ്ച ഗുജറാത്തിന്റെ അതിർത്തിയിലെത്തി. ഒരു മാസംകൊണ്ട് യാത്ര പൂർത്തിയാക്കി തിരിച്ചെത്താനാകുമെന്നാണ്‌ പ്രതീക്ഷ.

14ന് പെരുമ്പ ദേശീയ പാതയിൽ നിന്നാണ് യാത്ര തുടങ്ങിയത്. ഹയർ സെക്കൻഡറി സ്കൂൾ ജില്ലാ കോഓർഡിനേറ്റർ ടി.വി.വിനോദ് ഫ്ലാഗ് ഓഫ് ചെയ്തു. ദിവസം 200– 250 കിലോമീറ്ററാണു യാത്ര. പൂർണ പിന്തുണയുമായി മധുസൂദനനും മകൻ മധു കിരണുമുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close