KERALANEWSTop News

യുവതി മകനേയും കൂട്ടി ആത്മഹത്യ ചെയ്തു; ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചതിന് ശേഷം മാനസിക സംഘർഷത്തിലായിരുന്നെന്ന് ബന്ധുക്കൾ

തൃശൂർ: യുവതി മകനെയും കൂട്ടി ആത്മഹത്യ ചെയ്തത് ഭർത്താവിന്റെ മരണത്തെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിൽ. മണ്ണംപേട്ട പൂക്കോട് വെട്ടിയാട്ടിൽ പരേതനായ സുമേഷിന്റെ ഭാര്യ അനില (33), മകൻ അശ്വിൻ (14) എന്നിവരാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ തൂങ്ങിമരിച്ചത്. സുമേഷ് രണ്ട് മാസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു.

അനില ഒല്ലൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ലാബ് ടെക്‌നിഷ്യനും അശ്വിൻ വരാക്കര ഗുരുദേവ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുമാണ്. ജില്ലാ ആശുപത്രിയിൽനിന്നു മാറ്റമായിട്ട് രണ്ടാഴ്ച ആയതേയുള്ളൂ. രാവിലെ മുതൽ ഇരുവരെയും പുറത്തു കാണാഞ്ഞതിനെത്തുടർന്നു സമീപവാസിയായ സ്ത്രീ അന്വേഷിച്ചെത്തിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടത്. സുമേഷിന്റെ മരണത്തോടെ ഇരുവരും കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close