NEWSSocial MediaTrendingviralWORLD

കുഞ്ഞിനെ രക്ഷിക്കാൻ മുതലയെ ഇല്ലാതാക്കി അമ്മ ആന; മസ്തിഷ്കവും തുമ്പിക്കയ്യും ഉപയോഗിച്ച് ആന മുതലയെ ആക്രമിക്കുന്ന വീഡിയോ വൈറൽ ആകുന്നു; വീഡിയോ കാണാം

സ്വന്തം കുഞ്ഞുങ്ങളെ രക്ഷിക്കാൻ എന്തും ചെയ്യുന്ന പല ജീവികളുടെയും വിഡിയോകൾ വൈറൽ ആവാറുണ്ട്. അത്തരത്തിൽ ഒരു ആനയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. ഒരു ആന തന്‍റെ കുഞ്ഞിനെ രക്ഷിക്കാനായി ഒരു മുതലയെ കൊല്ലുന്ന രംഗമാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത്. ഹാന്‍സ് ഹെൻ‍റിക് ഹാര്‍ ആണ് സാംബിയയിലെ സഫാരിക്കിടയില്‍ വീഡിയോ പകര്‍ത്തിയിരിക്കുന്നത്.

“മുതലകൾ അവസരവാദികളായ വേട്ടക്കാരാണ്. ആനക്കുട്ടികളെ ഇരയാക്കുന്നതായും അറിയപ്പെടുന്നു. ഈ അമ്മ ആന അങ്ങനെയൊരു സാധ്യതയേ പ്രോത്സാഹിപ്പിക്കുന്നില്ല. മുതല തന്റെ കുഞ്ഞിന്‍റെ അടുത്തെത്തിയതിൽ അവള്‍ക്ക് സന്തോഷമില്ല. അവളുടെ കുഞ്ഞിനെ സംരക്ഷിക്കാൻ, അവൾ മുതലയെ തന്നെ പൂര്‍ണമായും ഇല്ലാതാക്കി” വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പിൽ വ്യക്തമാക്കുന്നു.

തന്‍റെ മസ്തിഷ്കവും തുമ്പിക്കയ്യും ഉപയോഗിച്ച് ആന മുതലയെ ആക്രമിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം. ആനയ്ക്ക് കൊമ്പുകൾ ഇല്ലാത്തതിനാൽ, ആക്രമണത്തിന്റെ ഭൂരിഭാഗവും അവൾ തുമ്പിക്കൈ ഉപയോഗിച്ചാണ് ചെയ്യുന്നത്. ആന തന്റെ തുമ്പിക്കൈ മുതലയുടെ വാലിൽ ചുറ്റി അതിനെ ചവിട്ടുന്നതിനിടയിൽ വലിച്ചെറിയുന്നതും കാണാം.

ആനയുടെ തുടർച്ചയായ ചവിട്ടൽ മുതലയുടെ മരണത്തിൽ കലാശിച്ചു. ആ സംഭവം ഷോക്കിംഗ് ആയിരുന്നു എന്നാണ് വീഡിയോ പകര്‍ത്തിയയാള്‍ പറയുന്നത്. ഏതായാലും പങ്കുവച്ചയുടനെ തന്നെ നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമന്‍റുമായി എത്തിയത്.

ഇത്തരത്തിൽ നിരവധി വിഡിയോകൾ ആണ് സോഷ്യൽ മീഡിയ കൈയ്യടക്കികൊണ്ടിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close