NEWSTECH

മോട്ടോറോള പുത്തൻ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിച്ചു; വില 9,499 രൂപ; കൂടുതൽ അറിയാം

ഇതാ ഞെട്ടിക്കുന്ന ഫീച്ചറുകളുമായി മോട്ടോറോളയുടെ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ വന്നിരിക്കുന്നു. ലെനോവോയുടെ ഉടമസ്ഥതയിലുള്ള സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ മോട്ടോറോള മോട്ടോ E40 എന്ന സ്മാര്‍ട്ട്ഫോണ്‍ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 9,499 രൂപയാണ് ഇതിന്റെ വില. മോട്ടോ E40യുടെ വില്പന ഈ മാസം 17-ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്ലിപ്കാര്‍ട്ട് വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്.

മോട്ടോ E40യുടെ പ്രത്യേകതകൾ നോക്കാം

കാര്‍ബണ്‍ ഗ്രേ, പിങ്ക് ക്ലേ നിറങ്ങളില്‍ മോട്ടോ E40 ലഭ്യമാണ്. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് മാക്സ് വിഷന്‍ HD+ (720×1,600 പിക്സല്‍) IPS ഡിസ്പ്ലേ പുത്തന്‍ മോട്ടോറോള ഹാന്‍ഡ്സെറ്റിന്. 4 ജിബി റാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യൂണിസോക് ടി 700 ഒക്ടാകോര്‍ പ്രോസസറാണ് ഹാന്‍ഡ്സെറ്റിന് കരുത്ത് പകരുന്നത്. ആന്‍ഡ്രോയിഡ് 11ലാണ് മോട്ടോ E40 പ്രവര്‍ത്തിക്കുന്നത്. 64 ജിബി വരെയുള്ള ഇന്റേണല്‍ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 1 ടിബി വരെ വര്‍ദ്ധിപ്പിക്കാം.

5000 എംഎഎച്ച്‌ ബാറ്ററിയാണ് ഫോണില്‍. 40 മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കാനുള്ള പവര്‍ ഈ ബാറ്ററി നല്‍കും എന്നാണ് മോട്ടോറോളയുടെ അവകാശവാദം. 48 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സറും 2 മെഗാപിക്സല്‍ മാക്രോ ഷൂട്ടറും ഉള്‍ക്കൊള്ളുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമാണ് മോട്ടോ E40യില്‍. പോര്‍ട്രെയിറ്റ് മോഡ്, പനോരമ, ഫേസ് ബ്യൂട്ടി, എച്ച്‌ഡിആര്‍ നൈറ്റ് വിഷന്‍, മാക്രോ വിഷന്‍, പ്രോ മോഡ് എന്നീ ഫീച്ചറുകളെ ഈ കാമറ പിന്തുണയ്ക്കുന്നു. റിയല്‍മി C21Y, സാംസങ് ഗാലക്‌സി M12, ഇന്‍ഫിനിക്സ് ഹോട്ട് 11 എന്നീ ബജറ്റ് സ്മാര്‍ട്ട്ഫോണുകളാണ് മോട്ടോ E40യുടെ എതിരാളികള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close