കാലിഫോർണിയ: കാലിഫോർണിയയിൽ സ്ത്രീ തന്റെ അഞ്ച് വയസ്സുള്ള മകനെ പർവ്വത സിംഹത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചു. ലോസ് ഏഞ്ചൽസിന് പടിഞ്ഞാറ് സാന്താ മോണിക്ക പർവ്വതനിരകളിലെ കാലാബാസസിൽ വീടിന് വെളിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ സിംഹം അക്രമിക്കുവായിരുന്നു. കുട്ടിയെ വീടിനു മുൻവശത്തെ പുൽത്തകിടിലൂടെ സിംഹം വലിച്ചിഴച്ചു. ഇത് കണ്ട അമ്മ സിംഹത്തിനരികിൽ ഓടിച്ചെന്നു കുട്ടിയെ മൃഗം പിടിവിടുന്ന വരെ കൈകൊണ്ട് അടിക്കുകയായിരുന്നു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി സിംഹത്തെ വെടിവെച്ചു.
തലക്കും ശരീരത്തിനും പരിക്കേറ്റ കുട്ടിയെ ലോസ് ഏഞ്ചലസിലെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. സംഭവം നടന്ന പ്രദേശത്ത് വനംവന്യജീവി വകുപ് ഉദ്യോഗസ്ഥർ എത്തുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ ആക്രമിച്ച സിംഹത്തെ കണ്ടെത്തിയത്. തുടർന്ന് സിംഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു. കുട്ടിയെ അക്രമിച്ച സിംഹം വളരെ ചെറുപ്പമായിരുന്നു എന്ന് പറഞ്ഞ ഉദ്യോഗസ്ഥർ വടക്കേ അമേരിക്കയിൽ പർവ്വത സിംഹങ്ങളുടെ ആക്രമണം വളരെ അപൂർവ്വമാണെന്നും കൂട്ടിച്ചേർത്തു.