KERALANEWS

നിയന്ത്രണങ്ങൾക്ക് വിധേയമായി സിനിമാ ചിത്രീകരണത്തിന് അനുമതി; ഒരു ഡോസെങ്കിലും വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം പ്രവേശന അനുമതി

തിരുവനന്തപുരം: നിയന്ത്രണങ്ങൾക്ക് വിധേയമായി സിനിമാ ചിത്രീകരണത്തിന് അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സീരിയൽ ഷൂട്ടിങ് അനുവദിച്ചതു പോലെ കാറ്റഗറി എ, ബി പ്രദേശങ്ങളിൽ കർക്കശമായ നിയന്ത്രണങ്ങൾക്കു വിധേയമായി സിനിമ ഷൂട്ടിങ്ങും അനുവദിക്കും. ഒരു ഡോസെങ്കിലും വാക്സിൻ എടുത്തവർക്കു മാത്രമാകണം ഇത്തരം എല്ലായിടത്തും പ്രവേശനം.

എ, ബി വിഭാഗങ്ങളിൽ പെടുന്ന പ്രദേശങ്ങളിൽ മറ്റു കടകൾ തുറക്കാൻ അനുമതിയുള്ള ദിവസങ്ങളിൽ ബ്യൂട്ടിപാർലറുകളും ബാർബർ ഷോപ്പോകളും ഒരു ഡോസ് വാക്സിനേഷനെങ്കിലും എടുത്ത സ്റ്റാഫുകളെ ഉൾപ്പെടുത്തി ഹെയർ സ്റ്റൈലിങിനായി തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകും.

നിയന്ത്രണങ്ങളോടെ ഷൂട്ടിംഗ്‌ അനുമതി തന്ന മുഖ്യമന്ത്രിയോടും സർക്കാരിനോടും നന്ദിയും സ്നേഹവും രേഖപ്പെടുത്തുന്നതായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു. തൊഴിലാളികളുടെ നിവർത്തികേട്‌ കണ്ടറിഞ്ഞ്‌ പരിഹരിച്ചുകൊണ്ട്‌, സിനിമാവ്യവസായത്തിനൊപ്പമാണ്‌ സർക്കാർ എന്ന നിലപാട്‌ ഒരിക്കൽ കൂടി വ്യക്തമാക്കിയ മുഖ്യമന്ത്രിക്കും സർക്കാരിനും അഭിവാദ്യങ്ങൾ അറിയിക്കുന്നതായും അദ്ദേഹം പത്രകുറിപ്പിൽ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close