INDIANEWSSocial MediaTrending

വിലക്കയറ്റത്തിന് കാരണം 1947ൽ നെഹ്‌റു നടത്തിയ പ്രസംഗം, സാമ്പത്തികവ്യവസ്ഥ തകരാറിലാവാൻ കാരണം നെഹ്‌റു കുടുംബം; വിവാദ പരാമർശവുമായി ബിജെപി മന്ത്രി; തിരിച്ചടിച്ച് കോൺഗ്രസ്സ്

ഭോപ്പാൽ: വിലക്കയറ്റത്തിന് കാരണം 1947 ഓഗസ്റ്റ് 15 ലെ നെഹ്റുവിന്‍റെ പ്രസംഗത്തിലെ പിഴവുകലാണെന്ന് പ്രസ്താവിച്ച് മധ്യപ്രദേശ് വൈദ്യ-വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ്. പണപ്പെരുപ്പം ഒന്നോ രണ്ട് ദിവസം കൊണ്ടുണ്ടായ പ്രശ്നമല്ലെന്നും 1947 ഓഗസ്റ്റ് 15 ന് ജവഹര്‍ലാല്‍ നെഹ്റും ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലെ തെറ്റുകള്‍ മുതല്‍ അത് ആരംഭിച്ചതാണെന്നുമാണ് മന്ത്രി പ്രഖ്യാപിച്ചത്. ഭോപ്പാലില്‍ വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് പ്രഖ്യാപിച്ച സമരത്തേക്കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി അധികാരത്തിലെത്തിയ ശേഷം ജനന്മക്കായി ധാരണം പുതിയ പദ്ധതികൾ വിഭാവനം ചെയ്‌തെന്നും അവ ജനങ്ങളുടെ വരുമാനം വർധിപ്പിച്ചെന്നും വിശ്വാസ് സാരംഗ് പ്രസ്താവിച്ചു. സമരം ചെയ്യണമെങ്കിൽ സോണിയ ഗാന്ധിയുടെ താമസസ്ഥലമായ ജൻപത്തിന് മുന്നിൽ പോയി സമരം ചെയ്യണമെന്നും നെഹ്‌റു കുടുംബം കാരണമാണ് രാജ്യത്തെ സമ്പത്-വ്യവസ്ഥ നശിച്ചുകൊണ്ടിരുന്നതെന്നും സാരംഗ് ആരോപിച്ചു. ആദ്യത്തെ പ്രധാനമന്ത്രിയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഒരു നല്ല നിലയില്‍ എത്തിച്ചിരുന്നുവെങ്കില്‍ പണപ്പെരുപ്പം നിയന്ത്രിക്കാമായിരുന്നുവെന്നാണ് വിശ്വാസ് സാരംഗ് വിശദീകരിക്കുന്നത്.

നിലവിലെ സാഹചര്യത്തിന് കാരണം ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ നയങ്ങളിലെ തകരാറ് ആണെന്നും വിശ്വാസ് സാരംഗ് കൂട്ടിച്ചേര്‍ക്കുന്നു. രാജ്യത്തിന്‍റെ സമ്പത് വ്യവസ്ഥ അടിസ്ഥാപരമായി ആശ്രയിച്ചിരുന്നത് കൃഷിയെയായിരുന്നു. ജവഹര്‍ലാല്‍ നെഹ്റും ഇത് അവഗണിച്ചു. കൃഷിയെ അടിസ്ഥാനമാക്കിയുള്ള വ്യവസായവല്‍ക്കരണമായിരുന്നു നടത്തേണ്ടിയിരുന്നത്. അങ്ങനെ ആയിരുന്നെങ്കില്‍ നമ്മുടെ അവസ്ഥ ഇന്നത്തേത് ആകില്ലായിരുന്നു. കാശ്മീര്‍ പ്രശ്നവും അതിര്‍ത്തികളിലെ പ്രശ്നങ്ങളും നെഹ്റുവിന്‍റെ കാലം മുതലേ രാജ്യത്തുള്ളതാണ്. ഗ്രാമത്തിലെ സ്വയം പര്യാപ്തമായ സമ്പദ് വ്യവസ്ഥയെ പാശ്ചാത്യ ആശയങ്ങള്‍കൊണ്ട് ജവഹര്‍ലാല്‍ നെഹ്റു തകര്‍ത്തുവെന്നും വിശ്വാസ് സാരംഗ് ആരോപിക്കുന്നു.

ഇതിന് പിന്നാലെ സാരംഗിന് കടുത്ത മറുപടിയുമായി മധ്യപ്രദേശ് കോൺഗ്രസ്സ് രംഗത്തെത്തി. ശിവരാജ് സർകസിലെ അംഗമായ ആരോഗ്യമന്ത്രി,ഇപ്പോഴത്തെ വിലക്കയത്തിന് താൻ ജനിക്കുന്നതിന് മുൻപുള്ള നെഹ്രുവിന്റെ പ്രസംഗത്തെ കുറ്റം പറയുന്നു, എന്നാൽ ഇപ്പോൾ കോവിഡ് മഹാമാരി ഫലപ്രദമായി നേരിടാൻ കഴിയാത്തതിന് ആരെയാണ് കുറ്റം പറയുക എന്നാണ് കോൺഗ്രസ്സ് നേതാവ് കെ കെ മിശ്ര ചോദിച്ചത്.

ബിജെപിയെ പരിഹസിച്ച് നരേന്ദ്ര സലൂജയും രംഗത്തെത്തി. ഒരു മന്ത്രി വയറിങ് ശരിയാക്കാൻ ഇലക്ട്രിക്ക് പോസ്റ്റിൽ വലിഞ്ഞ കയറുന്നു, മറ്റൊരാൾ സെൽഫിക്ക് നികുതി ഏർപ്പെടുത്തണമെന്ന് പറയുന്നു, വേറൊരാൾ ദമ്പതികൾക്ക് എത്ര കുട്ടികൾ വേണമെന്ന് നിർദേശിക്കുന്നു. ഇപ്പോൾ വിലക്കയറ്റത്തിന് കാരണം 75 വർഷം മുൻപ് നടത്തിയ പ്രസംഗമാണെന്ന് ആരോപിക്കുന്നു. പിന്നെന്തിനാണ് പ്രചാരണവേളയിൽ വിലക്കയറ്റം നിയന്ത്രിക്കുമെന്ന് പ്രസംഗിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.

ജനങ്ങളെ വിഡ്ഢികളാക്കാൻ ബിജെപി ശ്രമിക്കുന്നത് ഇങ്ങനെയാണെന്നും ചിരിക്കരുതെന്നുമുള്ള ക്യാപ്ഷനോടെ മധ്യപ്രദേശ് കോൺഗ്രസ്സിന്റെ ഔദ്യോഗിക പേജുകളിലും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close