INSIGHTNEWS

ബോക്‌സർ മുഹമ്മദ് അലിയുടെ അപൂർവ്വ പെയിന്റിംഗുകൾ; ലേലത്തിൽ വിറ്റുപോയത് 1 മില്യൺ ഡോളറിന്

ബോക്‌സർ ചാമ്പ്യൻ മുഹമ്മദ് അലിയുടെ വരകളുടെയും സ്കെച്ചുകളുടെയും പെയിന്റിംഗുകളുടെയും അപൂർവ ശേഖരം ഏകദേശം 1 മില്യൺ ഡോളറിന് (3 733,760) ലേലത്തിൽ വിറ്റു. ന്യൂയോർക്കിലെ ബോൺഹാംസ് ലേലത്തിലാണ് മുഹമ്മദ് അലിയുടെ 26 കലാസൃഷ്ടികൾ ലേലത്തിൽ വിറ്റത്. ഏറ്റവും വലിയ പ്രതീക്ഷയായിരുന്ന ‘സ്റ്റിംഗ് ലൈക്ക് എ ബീ’ 425,000 ഡോളറിന് (£ 311,853) വിറ്റു പോയി. അതായത് പെയ്ന്റിന്റെ പ്രീ-സെയിൽ എസ്റ്റിമേറ്റിന്റെ 10 മടങ്ങ് കൂടുതൽ.

മുഹമ്മദ് അലി എക്കാലത്തെയും മികച്ച ബോക്‌സർ ആയിരുന്നു. കൂടാതെ ആക്ടിവിസ്റ്റ്, കവി എന്നിങ്ങനെയും വാഴത്തപ്പെട്ടിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ ചിത്രം വരയിലുള്ള കഴിവ് അധികമാരും ശ്രദ്ധിച്ചിരുന്നില്ല. തന്റെ ജീവിതകാലം മുഴുവൻ മുഹമ്മദ് അലി വരച്ച ചിത്രങ്ങളാണ് ലേലത്തിൽ വെച്ചിരുന്നത്. പ്രൊഫഷണൽ കലാകാരനായ അദ്ദേഹത്തിന്റെ പിതാവ് ചിത്രം വരയ്ക്കാൻ പ്രോത്സാഹിപ്പിച്ചിരുന്നു. ഒടുവിൽ സ്പോർട്സ് ആർട്ടിസ്റ്റ് ലെറോയ് നെയ്മാനിൽ നിന്ന് ചിത്രകലയുടെ പാഠങ്ങൾ പഠിക്കുകയും ചെയ്തുവെന്ന് ബോൺഹാംസ് പറയുന്നു.

ഒരു തലമുറയെ നിർവചിച്ച സാംസ്കാരിക പ്രതിമയായിരുന്നു മുഹമ്മദ് അലി. ബോക്സിംഗ്, സിവിൽ റൈറ്റ്സ്, മതം, ലോക സമാധാനം, മാനവികത എന്നിവ അദ്ദേഹത്തിന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന വിഷയങ്ങളാണ് എന്ന് ബോൺഹാംസ് ഡയറക്ടർ ഹെലൻ ഹാൾ പറഞ്ഞു.

1977 ൽ ബോസ്റ്റണിലെ ഒരു പോരാട്ടത്തിനുശേഷം അലി തന്റെ ആദ്യ മൂന്ന് ചിത്രങ്ങൾ വരച്ചു. ആർട്ട് കളക്ടറും സുഹൃത്തും ആയ റോഡ്നി ഹിൽട്ടൻ ബ്രൗണാണ് ഈ സൃഷ്ടികൾ ലേലത്തിന് വെച്ചത്. മൊത്തം വിൽപ്പന വില $ 945,524 (£ 693,788) ആയിരുന്നു. 1978 -ൽ മിസിസിപ്പിയിൽ ഫ്രീഡം റോഡിന്റെ ചിത്രീകരണത്തിനിടെയാണ് ‘സ്റ്റിംഗ് ലൈക്ക് എ ബീ’ വരച്ചത്. “ചിത്രശലഭത്തെപ്പോലെ പൊങ്ങി മാറുകയും തേനീച്ചയെപ്പോലെ കുത്തുന്നതു’മാണ് തന്റെ ബോക്സിംഗ് രീതി എന്ന് അലി പലപ്പോഴും വിശേഷിപ്പിച്ചിരുന്നു.

അതേസമയം, ‘ഐ ലവ് യു അമേരിക്ക’ എന്ന വാക്കുകളോട് ചുവപ്പ്, വെള്ള,നീല എന്നി നിറങ്ങളിൽ ക്യാൻവാസിൽ വരച്ച ചിത്രം 150,000 ഡോളറിന് വിറ്റു. കൂടാതെ 1967 ൽ ഇസ്‌ലാമിനെ ക്രിസ്തുമതവുമായി താരതമ്യം ചെയ്ത് പേനയിൽ വരച്ച രേഖചിത്രം 24,000 ഡോളർ നേടി. പാർക്കിൻസൺസ് എന്ന മസ്തിഷ്ക രോഗം ബാധിച്ച് 2016 ൽ എഴുപത്തിനാലാം വയസിലാണ് മുഹമ്മദ് അലി മരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close