NEWSSPORTS

മുഹമ്മദ് നബി ഇനി അഫ്‌ഗാനെ നയിക്കും ; സ്ഥാനക്കയറ്റം റാഷിദ് ഖാൻ പിന്മാറിയതിനാൽ

കാബൂൾ : ട്വന്റി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാൻ ടീമിനെ ഇനി ഓൾറൗണ്ടർ മുഹമ്മദ് നബി നയിക്കും. നേരത്തെ അഫ്ഗാനിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ സ്പിന്നർ റാഷിദ് ഖാൻ ക്യാപ്റ്റൻ സ്ഥാനമൊഴിഞ്ഞിരുന്നു. തന്നോട് അഭിപ്രായം ചോദിക്കാതെ അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് ഏകപക്ഷീയമായി ടീമിനെ പ്രഖ്യാപിച്ചുവെന്ന് ആരോപിച്ചാണ് റാഷിദ് ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചത്. ഒക്ടോബറിൽ യു.എ.ഇയിലും ഒമാനിലുമായാണ് ട്വന്റി20 ലോകകപ്പ് നടക്കുക. അഫ്ഗാനിസ്താനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ ഘട്ടമാണിത്. ഈ സമയത്ത് ക്രിക്കറ്റ് ബോര്‍ഡ് തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ണ മനസ്സോടെ സ്വീകരിക്കുന്നുവെന്നും ട്വന്റി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും നബി വ്യക്തമാക്കി.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് ഷഹ്‌സാദ് ഉള്‍പ്പെടെ നിരവധി സീനിയര്‍ താരങ്ങളെ ടീമിലേക്ക് ക്രിക്കറ്റ് ബോര്‍ഡ് തിരിച്ചുവിളിച്ചിട്ടുണ്ട്. ലോകകപ്പിൽ ഗ്രൂപ്പ് രണ്ടിലാണ് അഫ്ഗാനിസ്ഥാൻ ഉൾപ്പെട്ടിരിക്കുന്നത്. അഫ്‌ഗാനിസ്ഥാന് പുറമെ ഈ ഗ്രൂപ്പിൽ ഇന്ത്യ, പാകിസ്താന്‍, ന്യൂസിലൻഡ്, യോഗ്യതാ മത്സരം ജയിച്ചെത്തുന്ന രണ്ട് ടീമുകളും ഉണ്ടാകും.

അഫ്ഗാനിസ്ഥാന്‍ ടീം: മുഹമ്മദ് നബി (ക്യാപ്റ്റന്‍), റാഷിദ് ഖാന്‍, റഹ്മത്തുല്ല ഗുര്‍ബാസ്, ഹസ്രത്തുല്ല സസായി, ഉസ്മാന്‍ ഖാനി, അസ്ഗര്‍ അഫ്ഗാന്‍, നജീബുള്ള സദ്രാന്‍, ഹഷ്മത്തുല്ല ഷഹീദി, മുഹമ്മദ് ഷഹ്‌സാദ്, മുജീബുര്‍ റഹ്മാന്‍, കരിം ജനത്, ഗുല്‍ബാദിന്‍ നയ്ബ്, നവീന്‍ ഉല്‍ ഹഖ്, ഹമീദ് ഹസന്‍, ഷറഫുദ്ദീന്‍ അഷറഫ്, ദാലത് സദ്രാന്‍, ഷപൂര്‍ സദ്രാന്‍, ക്വായിസ് അഹ്മദ്.
റിസര്‍വ് തിരങ്ങള്‍: അഫ്‌സര്‍ സസായി, ഫാരിദ് അഹ്മദ് മാലിക്ക്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close